കുവൈത്ത് സിറ്റി: 70 കുപ്പി മദ്യവുമായി ഇന്ത്യക്കാരന്‍ കുവൈത്തില്‍ പൊലീസിന്റെ പിടിയിലായി. വഫ്റയില്‍ വെച്ച് വാഹനത്തില്‍ സഞ്ചരിക്കവെയാണ് ഇയാളെ പൊലീസ് പിടികൂടിയതെന്ന്  അല്‍ സിയാസ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു. പ്രാദേശികമായി നിര്‍മിച്ച മദ്യം വില്‍പനയ്‍ക്ക് കൊണ്ടുപോകുമ്പോഴായിരുന്നു ഇയാള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്.