ഇവര്‍ക്ക് മദ്യം എവിടെ നിന്ന് കിട്ടിയെന്ന് കണ്ടെത്താനുള്ള അന്വേഷണങ്ങളും പുരോഗമിക്കുകയാണ്.  ഇനി കുവൈത്തിലേക്ക് മടങ്ങിവരാന്‍ കഴിയാത്ത വിധത്തില്‍ കരിമ്പട്ടികയില്‍ പെടുത്തും.

കുവൈത്ത് സിറ്റി: കുവൈത്തില്‍ മദ്യവുമായി പിടിയിലായ നാല് ഇന്ത്യക്കാരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി. ക്യാപ്പിറ്റല്‍ സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അബ്‍ദീന്‍ ബിന്‍ അബിദിനാണ് ഇതിനുള്ള ഉത്തരവിട്ടത്. ഇവര്‍ക്ക് മദ്യം എവിടെ നിന്ന് കിട്ടിയെന്ന് കണ്ടെത്താനുള്ള അന്വേഷണങ്ങളും പുരോഗമിക്കുകയാണ്. മ ഇനി കുവൈത്തിലേക്ക് മടങ്ങിവരാന്‍ കഴിയാത്ത വിധത്തില്‍ ഇവരെ കരിമ്പട്ടികയില്‍ പെടുത്തും.

മറ്റൊരു അറബ് പൗരനും മയക്കുമരുന്നുമായി പിടിയിലായിട്ടുണ്ട്. മറ്റൊരു സംഭവത്തില്‍ മൂന്ന് ഇന്ത്യക്കാരും മദ്യവുമായി പിടിയിലായി. ദസ്‍മ പൊലീസ് സ്റ്റേഷന്‍ മേധാവിയില്‍ നിന്ന് സെക്യൂരിറ്റി ഡയറക്ടര്‍ ജനറലിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. ബനീദ് അല്‍ ഗര്‍ ഏരിയയില്‍ നടത്തിയ മിന്നല്‍ പരിശോധനയിലും ആറ് പ്രവാസികള്‍ പിടിയിലായി.