കുവൈത്ത് സിറ്റി: കുവൈത്തില്‍ ഷെല്‍ട്ടര്‍ ഹോമില്‍ കഴിയുകയായിരുന്ന ഇന്ത്യക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. അഹ്‍മദിയിലായിരുന്നു സംഭവം. മരണകാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഷെല്‍ട്ടര്‍ ഹോമില്‍ താമസിച്ചിരുന്ന പ്രവാസികളിലൊരാള്‍ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് ഇവിടെ ചുമതലയിലുണ്ടായിരുന്ന സെക്യൂരിറ്റി ഓഫീസര്‍ പറഞ്ഞു. ഉടന്‍ തന്നെ അദ്ദേഹം ആഭ്യന്തര മന്ത്രാലയത്തെ വിവരം അറിയിച്ചു. മരണകാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.