39 വയസുകാരനായ ഇയാള്‍ മന്‍ഗഫിലെ ഒരു കെട്ടിടത്തിന്റെ പതിനാലാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ ഇയാള്‍ മരിച്ചതായി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. 

കുവൈത്ത് സിറ്റി: ഇന്ത്യക്കാരനായ പ്രവാസി യുവാവ് കുവൈത്തില്‍ ആത്മഹത്യ ചെയ്തു. 39 വയസുകാരനായ ഇയാള്‍ മന്‍ഗഫിലെ ഒരു കെട്ടിടത്തിന്റെ പതിനാലാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ ഇയാള്‍ മരിച്ചതായി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. കൊവിഡ് കാലത്ത് ആത്മഹത്യ ചെയ്യുന്ന പ്രവാസികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.