കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി ഇന്ത്യക്കാരനെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തി. വെസ്റ്റ് മിഷ്‍രിഫിലാണ് സംഭവം. തൂങ്ങി മരിച്ചതായി കണ്ടെത്തിയ വിവരം ആഭ്യന്തര മന്ത്രാലയത്തിലെ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുകയായിരുന്നു. പൊലീസും പാരാമെഡിക്കല്‍ ജീവനക്കാരും സ്ഥലത്തെത്തി. മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കായി മാറ്റി. ആത്മഹത്യ സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.