റിയാദ്: ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്ന ഇന്ത്യക്കാരന്‍ സൗദി അറേബ്യയില്‍ മരിച്ചു. തമിഴ്‍നാട് ചെങ്കോട്ട സ്വദേശി മുഹമ്മദ് മസൂദ് (35) ആണ് ഖമീസ് മുശൈത്തില്‍ മരിച്ചത്. ഒന്‍പത് വര്‍ഷമായി ഖമീസ് മുശൈത്തിലെ അല്‍ മനാര ഇലക്ട്രിക് ട്രേഡിങ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം സൗദി ജര്‍മന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സൗദി അറേബ്യയില്‍ തന്നെ മൃതദേഹം സംസ്കരിക്കാനുള്ള ശ്രമത്തിലാണ് സാമൂഹിക പ്രവര്‍ത്തകര്‍.