ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെ വീടിനുള്ളില്‍ ജോലി ചെയ്യുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. വിവരമറിയിച്ചതനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജോലിയ്ക്കിടെ പ്രവാസി ഇന്ത്യക്കാരന്‍ ഷോക്കേറ്റ് മരിച്ചു. വഫ്റയിലെ സ്‍പോണ്‍സറുടെ വീട്ടില്‍ വെച്ചാണ് അപകടമുണ്ടായത്. ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെ വീടിനുള്ളില്‍ ജോലി ചെയ്യുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. വിവരമറിയിച്ചതനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഗുരുതരമായി പരിക്കേറ്റ ഇയാളെ സമീപത്തുള്ള പോളി ക്ലിനിക്കില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.