കുവൈത്ത് സിറ്റി: ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇന്ത്യക്കാരനെ കുവൈത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.  ജെബല്‍ അല്‍ അലിയിലെ സ്‍പോണ്‍സറുടെ വസതിയിലാണ് സംഭവം. സ്‍പോണ്‍സറായ കുവൈത്തി പൗരനാണ് പൊലീസില്‍ വിവരമറിയിച്ചത്. സുരക്ഷാ ഏജന്‍സികള്‍ സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റിലേക്ക് മാറ്റി.