കെട്ടിടത്തിന് മുകളില്‍ നിന്ന് ഇന്ത്യക്കാരന്‍ താഴെ വീണെന്ന വിവരമാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചത്. പൊലീസ്, പാരാമെഡിക്കല്‍ സംഘങ്ങള്‍ സ്ഥലത്തെത്തുന്നതിന് മുമ്പ് മരണം സംഭവിച്ചിരുന്നു. 

കുവൈത്ത് സിറ്റി: പ്രവാസി ഇന്ത്യക്കാരന്‍ കുവൈത്തില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു. മെഹ്‍ബുലയിലാണ് സംഭവം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‍ത പൊലീസ്, വിശദ പരിശോധനയ്‍ക്കായി മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.

കെട്ടിടത്തിന് മുകളില്‍ നിന്ന് ഇന്ത്യക്കാരന്‍ താഴെ വീണെന്ന വിവരമാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചത്. പൊലീസ്, പാരാമെഡിക്കല്‍ സംഘങ്ങള്‍ സ്ഥലത്തെത്തുന്നതിന് മുമ്പ് മരണം സംഭവിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.