ദില്ലി: രണ്ട് ദിവസത്തെ കുവൈത്ത് സന്ദർശനം പൂര്‍ത്തിയാക്കി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ മടങ്ങി. കുവൈത്ത് വിദേശകാര്യ
സഹമന്ത്രി ഖാലിദ് അൽ ജാറല്ല, സാമ്പത്തിക കാര്യ മന്ത്രി മറിയം അൽഖീൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം
മടങ്ങിയെത്തിയത്.

ഇന്ത്യയിൽ നിന്നുള്ള എഞ്ചിനീയർമാർ, നേഴ്സുമാർ, ഗാർഹിക തൊഴിലാളികൾ എന്നിവരുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇരു രാജ്യങ്ങളും ചർച്ച
ചെയ്തു. വ്യാജ വിസയിലടക്കം കുവൈത്തിലെത്തിയ ഇന്ത്യൻ പൗരന്മാർ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ഉടനടി പരിഹാരം കാണുമെന്ന് മുരളീധരൻ
വ്യക്തമാക്കി. വിവിധ സംഘടനാ പ്രതിനിധികളുമായും മന്ത്രി ചർച്ച നടത്തിയിരുന്നു.