ഖത്തർ പ്രധാനമന്ത്രിയും ഇന്ത്യൻ വിദേശകാര്യമന്ത്രിയും ഫോണിൽ സംസാരിച്ചു. 

ദോഹ: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈ​ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽതാനിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ.എസ്.ജയശങ്കർ ഫോണിൽ വിളിച്ച് ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണവും അവ മെച്ചപ്പെടുത്തുന്നതിനുമുള്ള മാർഗങ്ങൾക്കും പുറമെ, പ്രാദേശിക വികസനങ്ങളും പൊതു താൽപ്പര്യമുള്ള നിരവധി വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു.

മേഖലയിലെ സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനും അയൽപക്ക രാജ്യങ്ങൾക്കിടയിൽ നല്ല സൗഹൃദം നിലനിർത്തുന്നതിനുമുള്ള പൂർണ്ണ പ്രതിബദ്ധതയോടെ, ഖത്തർ എല്ലാ സംഭവവികാസങ്ങളെയും വിവേകപൂർവ്വം കൈകാര്യം ചെയ്യുന്നത് തുടരുമെന്ന് ശൈ​ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി വ്യക്തമാക്കി.

നയതന്ത്ര മാർഗങ്ങളിലൂടെ ഭിന്നതകൾ പരിഹരിക്കുന്നതിനും സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുമായി പ്രാദേശിക, രാജ്യാന്തര തലങ്ങളിലുള്ള ഐക്യത്തിന്റെ അനിവാര്യതയും ഖത്തർ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.