വിവിധ ബാന്‍ഡുകളുടെ ഭാഗമായി ദുബായില്‍ പരിപാടികള്‍ അവതരിപ്പിക്കാറുണ്ടായിരുന്ന ഹിമാന്‍ഷുവിനെ ഷാഗ്ഗി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 

ദുബായ്: ഇന്ത്യന്‍ ഗിറ്റാറിസ്റ്റ് ഹിമാന്‍ഷു ശര്‍മയെ (22) ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗര്‍ഹുദിലെ ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ദുബായ് മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷനില്‍ അഞ്ചാം വര്‍ഷ ആര്‍കിടെക്ടചര്‍ വിദ്യാര്‍ത്ഥിയായിരുന്നു. 

വിവിധ ബാന്‍ഡുകളുടെ ഭാഗമായി ദുബായില്‍ പരിപാടികള്‍ അവതരിപ്പിക്കാറുണ്ടായിരുന്ന ഹിമാന്‍ഷുവിനെ ഷാഗ്ഗി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മരണവിവരം മണിപ്പാല്‍ അക്കാദമി സ്ഥിരീകരിച്ചു. മരണകാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. മൃതദേഹം ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തിന് കൈമാറിയെന്ന് റാഷിദിയ പൊലീസ് സ്റ്റേഷന്‍ അധികൃതര്‍ അറിയിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.