ലക്‌നൗ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നെത്തിയ തീർഥാടകരാണ് മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയിലെത്തിയത്. 

റിയാദ്: ഇന്ത്യയിൽ നിന്ന് മദീനയിലെത്തിയ ആദ്യ സംഘം ഹജ്ജ് തീർഥാടകർ സന്ദർശനം പൂർത്തിയാക്കി മക്കയിലെത്തിയത്. കഴിഞ്ഞ മാസം 29-ന് ലക്‌നൗ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നെത്തിയ തീർഥാടകരാണ് എട്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി മക്കയിലെത്തിയ ആദ്യ സംഘത്തിലുള്ളത്. ഇവർ ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് ഹജ്ജ് സർവിസ് കമ്പനി ഒരുക്കിയ ബസ്മാർഗം മക്കയിലേക്ക് പുറപ്പെട്ടത്. അർധരാത്രിയോടെ തീർഥാടകർ മക്കയിലെത്തി.

മക്കയിൽ ഹാജിമാർക്ക് ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും വളൻറിയർമാരും ചേർന്ന് ഊഷ്മള സ്വീകരണം നൽകി. ഹറമിന് 10 കിലോമീറ്റർ ചുറ്റളവിലുള്ള അസീസിയിലെ മഹത്തത്തുൽ ബാങ്ക്, ബിൻ ഹുമൈദ് അബ്ദുല്ല ഖയാത്ത് എന്നിവിടങ്ങളിലും നസീമിലുമാണ് തീർഥാടകർക്കായി ഇത്തവണ താമസം ഒരുക്കിയിട്ടുള്ളത്. ഇവിടെ നിന്ന് ഹറമിലേക്ക് 24 മണിക്കൂറും ബസ് സർവിസ് ഒരുക്കിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം