കുവൈത്ത് സിറ്റി: കുവൈത്തില്‍ വെടിയേറ്റതിനെ തുടര്‍ന്ന് ഇന്ത്യക്കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുജോലിക്കാരിയായിരുന്ന ഇവരുടെ സ്‍പോണ്‍സറാണ് രണ്ട് തവണ വെടിയുതിര്‍ത്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. അദാന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ഇന്ത്യക്കാരിയിപ്പോള്‍.

സ്‍പോണ്‍സര്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്തത്തില്‍ കുളിച്ച നിലയിലാണ് ജോലിക്കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്‍പോണ്‍സര്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.