ദുബായ്: ദുബായിൽ ടൂറിസ്റ്റ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ. ഫ്ലാറ്റിലെ ലിഫ്റ്റിനുള്ളിൽവച്ച് 35കാരിയായ ബ്രിട്ടീഷ് ടൂറിസ്റ്റ് വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇന്ത്യക്കാരനായ 24കാരനാണ് അറസ്റ്റിലായത്.  
  
ഇന്നലെ വൈകുന്നേരം ഏകദേശം നാലര മണിയോടെയാണ് സംഭവം നടക്കുന്നത്. യോഗാ പരിശീലിക്കുന്നതിനായി 37-ാമത്തെ നിലയിൽ പ്രവർത്തിക്കുന്ന ജിമ്മിലേക്ക് ലിഫ്റ്റിൽ പോകുകയായിരുന്നു യുവതി. ഇടയ്ക്ക് ആരോപണ വിധേയനായ യുവാവ് ലിഫ്റ്റിൽ കയറി. ലിഫ്റ്റിൽ ഇരുവരും തനിച്ചായ സമയത്ത് യുവാവ് സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് ദുബായ് പൊലീസ് പറഞ്ഞു.      

സംഭവത്തിൽ യുവതിയുടെ പരാതിയുടെ അട‍ിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ദുബായിലെ ഒരു ഹോട്ടലിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയാണ് യുവാവ്.