കുവൈത്തില്‍ ഇന്ന് 62 പേര്‍ക്കുകൂടി കൊവിഡ്  സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 479 ആയി... 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ചു. കൊവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഗുജറാത്ത് സ്വദേശി വിനയകുമാര്‍ ആണ് വെള്ളിയാഴ്ച രാത്രി ജാബിര്‍ ആശുപത്രിയില്‍ വെച്ച് മരിച്ചത്. കൊവിഡ് മൂലമുള്ള രാജ്യത്തെ ആദ്യമരണമാണിത്.
തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതായും ആരോഗ്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കുവൈത്തില്‍ ഇന്ന് 62 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 479 ആയി ഉയര്‍ന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അമ്പത് പേര്‍ ഇന്ത്യക്കാരാണ്.