കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പന്തുണയുമായി ഇന്ത്യന്‍ സംഘം യുഎഇയിലേക്ക്. 88 വിദഗ്ധ ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന സംഘമാണ് യുഎഇയിലേക്ക് തിരിക്കുക.
ദില്ലി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി ഇന്ത്യന്‍ സംഘം യുഎഇയിലേക്ക്. 88 വിദഗ്ധ ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന സംഘമാണ് യുഎഇയിലേക്ക് തിരിക്കുക. ദില്ലിയിലെ യുഎഇ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ സഹായം യുഎഇ നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു. ഒപ്പം ഇന്ത്യയില്‍ അവധിക്കെത്തിയ യുഎഇയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരെയും നഴ്സുമാരെയും തിരിച്ചെത്തിക്കാനും യുഎഇ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയും യുഎഇയും തമ്മിലുള്ള ശക്തമായ ബന്ധത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ മെഡിക്കല്‍ സംഘത്തെ അയക്കുന്നതെന്ന് ദില്ലിയിലെ യുഎഇ എംബസി ട്വീറ്റ് ചെയ്തു. 7000 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സഹായകമാകുന്ന ഏഴ് ടണ്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ടെന്നും എംബസി ട്വീറ്റ് ചെയ്തു.
