Asianet News MalayalamAsianet News Malayalam

പ്രവാസികള്‍ക്കും ഗള്‍ഫില്‍ ജോലി അന്വേഷിക്കുന്നവര്‍ക്കും മുന്നറിയിപ്പുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്

അബുദാബി സര്‍വകലാശാലയില്‍ ഉന്നത തസ്തികയിലേക്ക് ജോലി വാഗ്ദാനം ചെയ്തുകൊണ്ട് വ്യാജന്മാര്‍ അയച്ച ഓഫര്‍ ലെറ്ററും കോണ്‍സുലേറ്റ് പുറത്തുവിട്ടിട്ടുണ്ട്. ജോലി അന്വേഷിക്കുന്നവര്‍ ഇത്തരം തട്ടിപ്പുകാരുടെ കെണിയില്‍ പെട്ടുപോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 

Indian nationals warned of fake UAE job offers
Author
Dubai - United Arab Emirates, First Published Feb 21, 2019, 7:09 PM IST

ദുബായ്: തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ പ്രവാസികള്‍ക്കും യുഎഇയില്‍ ജോലി അന്വേഷിക്കുന്നവര്‍ക്കും ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പ്. യുഎഇയിലെ വിവിധ സ്ഥാപനങ്ങളുടെ പേരില്‍ വ്യാജ ജോലി ഓഫറുകള്‍ അയക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മുന്നറിയിപ്പ് നല്‍കിയത്. ഇന്ത്യക്കാരെ ലക്ഷ്യം വെച്ചാണ് തട്ടിപ്പുകള്‍ നടക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

അബുദാബി സര്‍വകലാശാലയില്‍ ഉന്നത തസ്തികയിലേക്ക് ജോലി വാഗ്ദാനം ചെയ്തുകൊണ്ട് വ്യാജന്മാര്‍ അയച്ച ഓഫര്‍ ലെറ്ററും കോണ്‍സുലേറ്റ് പുറത്തുവിട്ടിട്ടുണ്ട്. ജോലി അന്വേഷിക്കുന്നവര്‍ ഇത്തരം തട്ടിപ്പുകാരുടെ കെണിയില്‍ പെട്ടുപോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ജോലി വാഗ്ദാനങ്ങള്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക് കോണ്‍സുലേറ്റിനെ സമീപിച്ച് നിജസ്ഥിതി തേടാം. ഇ-മെയില്‍ വിലാസങ്ങള്‍ labour.dubai@mea.gov.in, cgoffice.dubai@mea.gov.in

വ്യാജ ഓഫര്‍ ലെറ്റര്‍
Indian nationals warned of fake UAE job offers

Follow Us:
Download App:
  • android
  • ios