Asianet News MalayalamAsianet News Malayalam

എ.പി. അബ്‍ദുല്ലക്കുട്ടിയുടെ യോഗം ജിദ്ദയിലെ സംഘടനകൾ ബഹിഷ്കരിച്ചു

അബ്‍ദുല്ലക്കുട്ടിക്ക് വേണ്ടി ജിദ്ദയിലെ ബി.ജെ.പി പോഷക സംഘടനയായ ഇന്ത്യൻ ഓവർസീസ് ഫോറം (ഐ.ഒ.എഫ്) ആണ് സംഘടനകൾക്ക് ക്ഷണക്കത്ത് അയച്ചത്. 

Indian organisations boycott the meeting called for AP Abdullakkutty  in Jeddah
Author
Riyadh Saudi Arabia, First Published May 19, 2022, 11:25 PM IST

റിയാദ്: കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്‍ദുല്ലക്കുട്ടി ജിദ്ദയിൽ വിവിധ സംഘടനാ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തുന്നതിനായി വിളിച്ചുചേർത്ത യോഗം സംഘടനകൾ ബഹിഷ്‍കരിച്ചു. അബ്‍ദുല്ലക്കുട്ടിക്ക് വേണ്ടി ജിദ്ദയിലെ ബി.ജെ.പി പോഷക സംഘടനയായ ഇന്ത്യൻ ഓവർസീസ് ഫോറം (ഐ.ഒ.എഫ്) ആണ് സംഘടനകൾക്ക് ക്ഷണക്കത്ത് അയച്ചത്. 

കെ.എം.സി.സി, നവോദയ, ഒ.ഐ.സി.സി, ഹജ്ജ് വെൽഫെയർ ഫോറം തുടങ്ങിയ സംഘടനകൾക്കെല്ലാം യോഗത്തിലേക്ക് ക്ഷണം ഉണ്ടായിരുന്നു. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്‍ദുല്ലക്കുട്ടിക്ക് സ്വീകരണം നൽകാനും ഈ വർഷത്തെ ഹജ്ജിനായി ഇന്ത്യൻ ഹാജിമാരുടെ ഒരുക്കങ്ങൾ വിശകലനം ചെയ്യാനും ജിദ്ദയിലുള്ള സംഘടനാ ഭാരവാഹികളുമായി അദ്ദേഹം ചർച്ച നടത്താൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു ഐ.ഒ.എഫ് സംഘടനകൾക്ക് അയച്ച മെസേജ്. എന്നാൽ ഇന്ത്യൻ കോൺസുലേറ്റോ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എന്ന നിലക്ക് എ.പി. അബ്‍ദുല്ലക്കുട്ടിയോ നേരിട്ട് വിളിക്കാതെ ഔദ്യോഗിക യോഗത്തിന് ഐ.ഒ.എഫ് എന്ന സംഘടന ക്ഷണിച്ചതുകൊണ്ടാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്ന് വിവിധ സംഘടനാനേതാക്കൾ പറഞ്ഞു.

Follow Us:
Download App:
  • android
  • ios