കുട്ടികളുടെ ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കുന്ന പ്രവൃത്തികള്‍ വലിയ തോതില്‍ ഇയാളില്‍ നിന്നുണ്ടായതായി നാഷണല്‍ ക്രൈം ഏജന്‍സി ഉദ്യോഗസ്ഥന്‍ പറഞ്ഞു. കുട്ടികളെ പീഡിപ്പിക്കുന്ന ലൈംഗിക ചൂഷകര്‍ക്ക് ഡാര്‍ക്ക് വെബ്ബിലൂടെ അശ്ലീല ചിത്രങ്ങള്‍ കൈമാറുകയും ക്രൂരമായ ശിശു പീഡനത്തെക്കുറിച്ച് ഇവരുമായി സംസാരിക്കുകയും ചെയ്‍തിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

ലണ്ടന്‍: കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല ദൃശ്യങ്ങള്‍ പ്രസിദ്ധീകരിച്ച വെബ്‍സൈറ്റ് നടത്തിയതിന് ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ യുകെയില്‍ ജയിലിലായി. ല്യൂഷാമില്‍ താമസിച്ചിരുന്ന സെക്യാട്രിസ്റ്റ് ഡോ. കബീര്‍ ഗാര്‍ഗ് (33) ആണ് കഴിഞ്ഞ വര്‍ഷം പൊലീസിന്റെ പിടിയിലാവുകയും തുടര്‍ന്ന് ഇപ്പോള്‍ ശിക്ഷിക്കപ്പെടുകയും ചെയ്‍തത്. ആഗോള തലത്തില്‍ 90,000ല്‍ അധികം അംഗങ്ങളുള്ള ഒരു അശ്ലീല വെബ്‍സൈറ്റിന്റെ മോഡറേറ്റര്‍മാരില്‍ ഒരാളായിരുന്നു ഇയാള്‍.

ജൂണ്‍ 23ന് വൂള്‍വിച്ച് ക്രൗണ്‍ കോടതി ഇയാള്‍ക്ക് ആറ് വര്‍ഷം ജയില്‍ ശിക്ഷയാണ് വിധിച്ചത്. ഒപ്പം ലൈംഗിക കുറ്റവാളികളുടെ പട്ടികയില്‍ ആജീവനാന്തം ഇയാളെ ഉള്‍പ്പെടുത്തുകയും ചെയ്‍തു. കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്നതിന് സൗകര്യം ചെയ്യുക, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ തയ്യാറാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക, നിരോധിതമായ ചിത്രങ്ങള്‍ കൈവശം വെയ്ക്കുക തുടങ്ങിയ എട്ട് കുറ്റങ്ങളില്‍ ഇയാള്‍ ഇക്കഴിഞ്ഞ ജനുവരി മാസം കോടതിയില്‍ കുറ്റസമ്മതം നടത്തിയിരുന്നു.

കുട്ടികളുടെ ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കുന്ന പ്രവൃത്തികള്‍ വലിയ തോതില്‍ ഇയാളില്‍ നിന്നുണ്ടായതായി നാഷണല്‍ ക്രൈം ഏജന്‍സി ഉദ്യോഗസ്ഥന്‍ പറഞ്ഞു. കുട്ടികളെ പീഡിപ്പിക്കുന്ന ലൈംഗിക ചൂഷകര്‍ക്ക് ഡാര്‍ക്ക് വെബ്ബിലൂടെ അശ്ലീല ചിത്രങ്ങള്‍ കൈമാറുകയും ക്രൂരമായ ശിശു പീഡനത്തെക്കുറിച്ച് ഇവരുമായി സംസാരിക്കുകയും ചെയ്‍തിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇത്തരത്തില്‍ ആയിരക്കണക്കിന് വെബ്‍സൈറ്റുകള്‍ ഡാര്‍ക്ക് വെബ്ബിലുണ്ടെങ്കിലും ശമ്പളം പോലുമില്ലാതെ ഇത്തരമൊരു വെബ്‍സൈറ്റിന് വേണ്ടി ധാരാളം സമയം ചെലവഴിച്ച് പ്രവര്‍ത്തിക്കുന്നവര്‍ വളരെ കുറവാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അന്താരാഷ്‍ട്ര തലത്തിലുള്ള അന്വേഷണ ഏജന്‍സികളുമായി സഹകരിച്ച് 2022 നവംബറില്‍ ഇയാളുടെ ഫ്ലാറ്റില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുമ്പോള്‍ ഇയാളുടെ ലാപ്‍ടോപ്പില്‍ അശ്ലീല വെബ്‍സൈറ്റിന്റെ മോഡറേറ്റര്‍ അക്കൗണ്ട് ലോഗിന്‍ ചെയ്‍ത നിലയിലായിരുന്നു.

Read also:  കുട്ടികളെ ഉപയോ​ഗിച്ച് മയക്കുമരുന്ന് കടത്ത്, യുകെയിൽ ഇന്ത്യൻ വംശജയ്‍ക്ക് തടവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
YouTube video player