വ്യാഴാഴ്ച രൂപയുടെ വിനിമയനിരക്ക് ഡോളറിനെതിരെ 83.6850 (ദിർഹം നിരക്ക് 22.80) എന്ന നിലയിലായിരുന്നു.

ദുബൈ: ഡോളറിന്റെ ഡിമാൻഡ് വർധിച്ചതോടെ യുഎഇ ദിര്‍ഹത്തിനെതിരെ ഇന്ത്യൻ രൂപയ്ക്ക് ഇടിവ്. വ്യാഴാഴ്ച രൂപയുടെ വിനിമയനിരക്ക് ഡോളറിനെതിരെ 83.6850 (ദിർഹം നിരക്ക് 22.80, യുഎഇ സമയം രാവിലെ 9.15) എന്ന നിലയിലായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

83.5925 (22.78) എന്ന മുൻ നിരക്കിനെ അപേക്ഷിച്ച് 0.1% കുറവാണ് രേഖപ്പെടുത്തിയത്. ഇറക്കുമതിക്കാരിൽ നിന്നും ഡോളറിന്റെ ആവശ്യകത ഉയര്‍ന്നത് പ്രധാന കാരണമാണ്. കൂടാതെ ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ പ്രസ്താവനകളും വിപണിയിൽ പ്രധാന പങ്ക് വഹിച്ചു.

Read Also - സൗജന്യ വിസ, ടിക്കറ്റ്, താമസസൗകര്യം; പ്രായപരിധി 40 വയസ്സ്, സർക്കാർ സ്ഥാപനം മുഖേന ഒമാനിലേക്ക് റിക്രൂട്ട്മെന്‍റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം