രണ്ടാഴ്ചക്കിടെ ആദ്യമായാണ് ദിര്‍ഹവുമായുള്ള വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം ഇത്ര മെച്ചപ്പെടുന്നത്. 

അബുദാബി: വന്‍ തകര്‍ച്ചയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് ഇന്ത്യന്‍ രൂപയുടെ മൂല്യം. ദിര്‍ഹവുമായുള്ള രൂപയുടെ വിനിമയ നിരക്ക് മെച്ചപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇതാദ്യമായാണ് മെച്ചപ്പെടുന്നത്.

ഇന്ന് രാവിലെ വിനിമയ നിരക്ക് ഒരു ദിര്‍ഹം 22.97 രൂപ എന്ന നിലയിലാണ്. നവംബര്‍ ഏഴ് മുതലുള്ള ദിവസങ്ങളില്‍ ഇതാദ്യമായാണ് രൂപയും ദിര്‍ഹവും തമ്മിലുള്ള വിനിമിയ നിരക്ക് ഈ നിലയിലെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ 23 രൂപ എന്ന നിലയില്‍ വിനിമയ നിരക്ക് എത്തിയിരുന്നു. വെള്ളിയാഴ്ചയാണ് രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയിലെത്തിയത്. വെള്ളിയാഴ്ച ദിര്‍ഹവുമായുള്ള വിനിമയ നിരക്ക് 23.02 രൂപ ആയിരുന്നു. ഇതോടെ പ്രവാസികള്‍ നാട്ടിലേക്ക് പണമയയ്ക്കുന്നതും വര്‍ധിച്ചിരുന്നു. 

Read Also - ഇന്ത്യക്കാർക്ക് സൗജന്യ വിമാന ടിക്കറ്റ് നൽകുന്ന ഒരേയൊരു അന്താരാഷ്ട്ര എയർലൈൻ; സഞ്ചാരികളെ ഇതിലേ..

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം