Asianet News MalayalamAsianet News Malayalam

ഒമാനിലെ ഇന്ത്യൻ സ്കൂൾ ഭരണ സമതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി 11ന്

അഞ്ച് അംഗങ്ങൾക്കായുള്ള തെരഞ്ഞെടുപ്പിൽ 16 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. ഡിസംബര്‍ 25 വരെ നാമനിര്‍ദേശ പത്രിക പിൻവലിക്കുവാൻ അവസരമുണ്ടാകും. 

indian school board election date announced
Author
Oman, First Published Dec 14, 2019, 12:14 AM IST

മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ സ്കൂൾ ഭരണ സമതിയിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തമാസം 11ന് നടക്കും. അഞ്ച് അംഗങ്ങൾക്കായുള്ള തെരഞ്ഞെടുപ്പിൽ 16 സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. 8354 വിദ്യാർത്ഥികൾ അദ്ധ്യായനം നടത്തിവരുന്ന ഇന്ത്യൻ സ്കൂൾ മസ്ക്കറ്റിലെ 5722 രക്ഷാകർത്താക്കൾക്കാണ് ഈ വര്ഷം വോട്ടവകാശം ഉള്ളത്. മത്സരത്തിനായി 16 പേര്‍ നാമനിര്‍ദേശ പത്രിക ഇതിനോടകം സമർപ്പിച്ചു കഴിഞ്ഞു.

ഡിസംബര്‍ 25 വരെ നാമനിര്‍ദേശ പത്രിക പിൻവലിക്കുവാൻ അവസരമുണ്ടാകും. ഡിസംബർ 26ന് സ്ഥാനാര്‍ഥികളുടെ വിശദ വിവരങ്ങള്‍ അടങ്ങിയ പട്ടിക പ്രസിദ്ധികരിക്കുമെന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ തവണ 6500 രക്ഷാകർത്താക്കൾക്കു വോട്ടവകാശം ഉണ്ടായിരുന്നു. ഇവരിൽ 3800 പേർ തങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തുകയും ചെയ്തു.

രണ്ടു വര്ഷം കാലാവധി ഉള്ള പതിനഞ്ചു അംഗ ബോർഡിലേക്ക് അഞ്ചു അംഗങ്ങളെ മാത്രമാണ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നത്. മസ്കറ്റ് ഇന്ത്യൻ സ്കൂളിലെ രക്ഷകര്താക്കൾക്കു മാത്രമേ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുവാൻ അനുവാദമുള്ളൂ. നിലവിൽ വരുന്ന ഭരണ സമിതിയുടെ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമായിരിക്കും ഒമാനിലെ മറ്റു 20 ഇന്ത്യൻ സ്കൂളുകളും.
 

Follow Us:
Download App:
  • android
  • ios