ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മൾട്ടി പർപ്പസ് ഹാളിൽ നടന്ന പരിപാടിക്ക് മലബാർ വിഭാഗം കൺവീനർ ഇബ്രാഹിം ഒറ്റപ്പാലം, കോ കൺവീനർ സിദ്ദിഖ് ഹസ്സൻ എന്നിവർ നേതൃത്വം നൽകി.  

മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലബാർ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് സമൂഹത്തിലെ വിവിധ മേഖലകളിലെ വ്യക്തിത്വങ്ങളുടെയും , നാനാ ജാതി മതസ്ഥരുടെയും സംഗമ വേദിയായി മാറി. ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മൾട്ടി പർപ്പസ് ഹാളിൽ നടന്ന പരിപാടിക്ക് മലബാർ വിഭാഗം കൺവീനർ ഇബ്രാഹിം ഒറ്റപ്പാലം, കോ കൺവീനർ സിദ്ദിഖ് ഹസ്സൻ എന്നിവർ നേതൃത്വം നൽകി.

Add Asianetnews as a Preferred SourcegooglePreferred

ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ജനറൽ സെക്രട്ടറി ഷക്കീൽ കൊമോത്ത് , എൻറർടൈമെൻ്റ് സെക്രട്ടറി സുഹൈൽ ഖാൻ , ട്രഷറർ ഗോവിന്ദ് നെഗി, കമ്യൂണിറ്റിവെൽഫെയർ സെക്രട്ടറി ഷമീർ പിടികെ, ഫെസിലിറ്റീസ് ഇൻ ഹാൻസ്മെൻറ് സെക്രട്ടറി വിൽസൻ ജോർജ്ജ്, മലബാർ വിങ്ങ് ഒബ്സർ വർ മറിയം ചെറിയാൻ , ഇന്ത്യൻ സോഷ്യൽ ക്ലബ്ബ മലയാള വിഭാഗം കൺവീനർ അജയ് വാസുദേവൻ, ഇൻഡ്യൻ സ്കൂൾ ഗോബ്രാ പ്രസിഡണ്ട് റയീസ് അഹമ്മദ് , മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് കൺട്രി മാനേജർ നജീബ് ,സാമൂഹിക പ്രവർത്തകരായ റഹീം വറ്റല്ലൂർ , ശ്രീകുമാർ, സരസ്വതി മനോജ് , രേഖാ പ്രേം ,വിവിധ സാംസ്കാരിക പ്രവർത്തകർ , മാധ്യമ പ്രവർത്തകർ , മലബാർ വിഭാഗം അംഗങ്ങൾ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു . ഇഫ്ത്താർ സംഗമത്തിന് മുന്നോടിയായി ഉമർവാഫി യുടെ റമദാൻ സന്ദേശം നൽകി . "അന്ന പാനീയങ്ങൾ ഉപേക്ഷിച്ചത് കൊണ്ട് മാത്രം ഒരാൾ നോമ്പ്കാരനാകുന്നില്ല എന്നും , മോശം വാക്കുകൾ , ചിന്തകൾ പ്രവർത്തികൾ എന്നിവ ഉപേക്ഷിക്കാതെ ഒരാൾ നോമ്പെടുത്താൽ അത് വെറും പട്ടിണി കിടക്കുന്നതിനു തുല്യം മാത്രമാണെന്നും അങ്ങിനെ ഒരാൾ വെറും പട്ടിണികിടക്കുന്നതിൽ അല്ലാഹുവിനു യാതൊരു താല്പര്യവുമില്ലെന്നും ഉമർ വാഫി പറഞ്ഞു. 

Read Also - യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, വിമാന സമയക്രമത്തില്‍ മാറ്റം; പ്രധാന അറിയിപ്പ് നൽകി എയര്‍ ഇന്ത്യ എക്സ്പ്രസ്

ലോകത്തിലെ ഏറ്റവും വലിയ വേദന വിശപ്പാണെന്നും , അയൽക്കാരൻ പട്ടിണികിടക്കുന്ന സമയത്തു വയറുനിറച്ചു ഉണ്ണുന്നവൻ എന്നിൽ പെട്ടവനല്ല എന്നുള്ള നബിവചനത്തോളം മനുഷ്യത്വമുള്ള ഒന്നും തന്നെ ലോകത്തിൽ വേറെയില്ല എന്നും വാഫി പറഞ്ഞു . ഇഫ്ത്താർ വിരുന്നിനു ശേഷം നടന്ന മഗരിബ് നമസ്‌കാരത്തിന് ലത്തീഫ് പറക്കോട്ട് നേതൃത്വം നൽകി .ഇഫ്ത്താർ കമ്മിറ്റി ചെയർമാൻ അബ്ദുൽ കരിം, ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലബാർ വിഭാഗം ഭാരവാഹികളായ ട്രെഷറർ അനീഷ് കടവിൽ , ഹൈദ്രോസ് പതുവന ,താജുദ്ധീൻ,നിഥീഷ് മാണി , വനിതാ വിഭാഗം കോർഡിനേറ്റർ ജസ്‌ല മുഹമ്മദ് എന്നിവർ പരിപാടിക്ക് മേൽനോട്ടം വഹിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം