ചടങ്ങില്‍ മലയാള വിഭാഗത്തിന്റെ ഈ വര്‍ഷത്തെ പ്രവാസ കൈരളി സാഹിത്യ പുരസ്‌കാരം സാഹിത്യകാരന്‍ ബെന്യാമിന് ക്ഷണിക്കപ്പെട്ട സദസ്സില്‍ സമ്മാനിക്കുമെന്നും കണ്‍വീനര്‍ കണ്‍വീനര്‍ പി. ശ്രീകുമാര്‍  അറിയിച്ചു. ബെന്യാമിന്റെ 'മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍' എന്ന പുസ്തകത്തിനാണ് പ്രസ്‌കാരം.

മസ്‌കറ്റ്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗത്തിന്റെ ഒരു വര്‍ഷം നീണ്ടു നിന്ന രജത ജൂബിലി ആഘോഷങ്ങള്‍ നാളെ സമാപിക്കും. നാളെ (മാര്‍ച്ച് 26) അല്‍ഫലാജ് ഗ്രാന്‍ഡ് ഹാളില്‍ വെച്ച് വൈകുന്നേരം 6 മണിക്ക് നടക്കുന്ന രജത ജൂബിലി സമാപന സമ്മേളനത്തില്‍ ഇന്ത്യന്‍ സ്ഥാനപതി അമിത് നാരങ് മുഖ്യാതിഥിയായിരിക്കും.

ചടങ്ങില്‍ മലയാള വിഭാഗത്തിന്റെ ഈ വര്‍ഷത്തെ പ്രവാസ കൈരളി സാഹിത്യ പുരസ്‌കാരം സാഹിത്യകാരന്‍ ബെന്യാമിന് ക്ഷണിക്കപ്പെട്ട സദസ്സില്‍ സമ്മാനിക്കുമെന്നും കണ്‍വീനര്‍ കണ്‍വീനര്‍ പി. ശ്രീകുമാര്‍ അറിയിച്ചു. ബെന്യാമിന്റെ 'മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍' എന്ന പുസ്തകത്തിനാണ് പ്രസ്‌കാരം.

പെരുമ്പടവം ശ്രീധരന്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, എം.വി ദേവന്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി, സേതു, സി. രാധാകൃഷ്ണന്‍, കെ.എല്‍ മോഹനവര്‍മ്മ, എന്‍.എസ് മാധവന്‍, സക്കറിയ, ആലങ്കോട് ലീലാകൃഷ്ണന്‍, കല്‍പ്പറ്റ നാരായണന്‍, അക്ബര്‍ കക്കട്ടില്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള, സുഭാഷ് ചന്ദ്രന്‍, പ്രൊഫസര്‍ വി മധുസൂദനന്‍ നായര്‍, ടി ഡി രാമകൃഷ്ണന്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, പ്രൊഫസര്‍ എം. എന്‍ കാരശ്ശേരി തുടങ്ങിയ മലയാളത്തിന്റെ പ്രശസ്തരാണ് മുന്‍ പുരസ്‌കാരജേതാക്കള്‍.

മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് ചെയര്‍മാന്‍ ഡോ: സതീഷ് നമ്പിയാര്‍, ആദില്‍ സഈദ് അബ്ദുള്ള അല്‍ മുസ്ലിഹി, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ജനറല്‍ സെക്രട്ടറി ബാബു രാജേന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. സമ്മേളനത്തെ തുടര്‍ന്ന് അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കുമെന്നും കണ്‍വീനര്‍ ശ്രീകുമാര്‍ അറിയിച്ചു .