ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ വൈകിട്ട് 7.30 മുതൽ പരിപാടികൾ ആരംഭിക്കും.
മസ്കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഒമാൻ കേരള വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ വിഷു, ഈസ്റ്റർ, ഈദ് ആഘോഷ പരിപാടികൾ മെയ് 4 ബുധനാഴ്ച നടക്കും. ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ വൈകിട്ട് 7.30 മുതൽ പരിപാടികൾ ആരംഭിക്കും.
കൈരളി ടിവി പട്ടുറുമാൽ പരിപാടിയിലൂടെ പ്രശസ്തനായ ശ്രീ ലജീഷ് ലക്ഷ്മണൻ നയിക്കുന്ന ഗാനമേളയാണ് പരിപാടിയുടെ മുഖ്യ ആകർഷണം. ഓർക്കസ്ട്രയുടെ അകമ്പടി ഉണ്ടാവും. ഒമാനിലെ ഗായകരായ അനുലക്ഷ്മി, ബബിത, ധന്യ, വിനോദ് എന്നിവരും ഗാനങ്ങൾ ആലപിക്കും. പരിപാടിയിലേക്ക് എല്ലാ ആളുകളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.
