Asianet News MalayalamAsianet News Malayalam

യുകെയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി തെംസ് നദിയില്‍ മരിച്ച നിലയില്‍

സെപ്തംബറിലാണ് മിത്കുമാര്‍ പട്ടേല്‍ ഉന്നത പഠനത്തിനായി യുകെയിലെത്തിയത്.

Indian student found dead in river Thames in london
Author
First Published Dec 1, 2023, 8:55 PM IST

ലണ്ടന്‍: യുകെയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ തെംസ് നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 23കാരനായ മിത്കുമാര്‍ പട്ടേലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 

സെപ്തംബറിലാണ് മിത്കുമാര്‍ പട്ടേല്‍ ഉന്നത പഠനത്തിനായി യുകെയിലെത്തിയത്. നവംബര്‍ 17 മുതലാണ് മിത്കുമാര്‍ പട്ടേലിനെ കാണാതായത്. യുകെയിലെ ഷെഫീല്‍ഡ് ഹല്ലം യൂണിവേഴ്‌സിറ്റിയിലാണ് മിത്കുമാര്‍ പട്ടേല്‍ ഉന്നത പഠനത്തിനായി എത്തിയത്. ബിരുദ പഠനത്തിനൊപ്പം ആമസോണില്‍ പാര്‍ടൈം ജോലിയും ചെയ്തിരുന്നു. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസ് നിഗമനം. 

Read Also - മൂന്നു മാസം മുമ്പ് നാട്ടിലെത്തി, തിരികെ പോകാനിരിക്കെ ബ്ലഡ് ക്യാൻസർ; പ്രവാസലോകത്തേക്ക് മടങ്ങാൻ ഇനി സൗമ്യയില്ല

നാലുവർഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാനൊരുങ്ങവേ മരണം, പോകാനിരുന്ന അതേ ദിവസം ഖബറടക്കം

 റിയാദ്: നാലുവർഷത്തിന് ശേഷം നാട്ടിൽ പോകാനൊരുങ്ങവേ മരണം, പോകാനിരുന്ന ദിവസം റിയാദിൽ  ഖബറിലടങ്ങി. കൊല്ലം കരുനാഗപ്പള്ളി കഞ്ഞിപ്പുഴ ചങ്ങാംകുളങ്ങര കടയ്ക്കൽ മാർക്കറ്റ് സ്വദേശി കിഴക്കട്ടിൽ പുത്തൻതാഴത്ത് സൈനുദ്ദീൻ കുഞ്ഞ് (53) ആണ് ഈ ഹതഭാഗ്യൻ. യാത്രക്കുള്ള തയ്യാറെടുപ്പിനിടെ അസുഖബാധിതനായി നാലുദിവസം മുമ്പാണ് റിയാദിലെ ആശുപത്രിയിൽ മരിച്ചത്.

മൃതദേഹം വ്യാഴാഴ്ച ഉച്ചക്ക് റിയാദ് നസീം ഹയ്യുൽ സലാം മഖ്ബറയിൽ ഖബറടക്കി. എക്സിറ്റ് 15ലെ അൽരാജ്ഹി പള്ളിയിൽ മയ്യിത്ത് നമസ്കാരം നിർവഹിച്ചു. സ്പോൺസറുടെ വീട്ടിൽ ഡ്രൈവറായിരുന്ന ഇദ്ദേഹം നാട്ടിൽനിന്ന് എത്തിയിട്ട് നാല് വർഷമായി നാട്ടിൽ പോയിരുന്നില്ല. വൈകാതെ പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് രോഗബാധിതനായത്. ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്. നാട്ടിലേക്ക് പോകേണ്ട ദിവസം വ്യാഴാഴ്ചയായിരുന്നു.

അതേ ദിവസം ഏതാണ്ട് അതേസമയത്താണ് ഖബറടക്കം നടന്നത്. പരേതരായ അലി കുഞ്ഞു - സൈനുബ കുഞ്ഞു ദമ്പതികളുടെ മകനാണ്. ഭാര്യ: ജസീറ, മക്കൾ: സൻഫി ഫാത്തിമ, സൽമ ഫാത്തിമ. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കാനാവശ്യമായ പ്രവർത്തനങ്ങൾ ഏകോപിച്ചത് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, റഫീഖ് ചെറുമുക്ക്, ജാഫർ വീമ്പൂർ എന്നിവരാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios