ടൈറ്റന്റെ പ്രീമിയം, ലക്ഷുറി വാച്ചുകളുടെ പ്രദർശനം ദുബായിൽ നടന്നു.
ഇന്ത്യയിലെ പ്രമുഖ വാച്ച് നിർമ്മാതാക്കളായ ടൈറ്റൻ കമ്പനി ലിമിറ്റഡ് ദുബായിൽ ആഡംബര വാച്ചുകളുടെ എക്സ്ക്ലൂസീവ് പ്രിവ്യൂ സംഘടിപ്പിച്ചു.
ടൈറ്റന്റെ നെബുല കളക്ഷൻസ്, ലിമിറ്റഡ് എഡിഷൻ ജൽസ ലക്ഷുറി വാച്ച് എന്നിവ പ്രദർശിപ്പിച്ചു. 18കാരറ്റ് സ്വർണത്തിൽ പണിത ജൽസ വാച്ചിൽ ടൈറ്റൻ തന്നെ വികസിപ്പിച്ച ടൂർബില്ലൻ മൂവ്മെന്റുകളും ഇന്ത്യയുടെ തനതായ കലാപാരമ്പര്യവും സമ്മേളിക്കുന്നു. ഇതോടൊപ്പം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട സ്റ്റെല്ലാർ, എഡ്ജ് കളക്ഷനുകളുമുണ്ട്. ഇവയിൽ മെക്കാനിക്കൽ പ്രിസിഷനും കലാവൈഭവവും സമ്മേളിക്കുന്നു.
വാച്ചുകളുടെ പ്രദർശനം യു.എ.ഇയിലെ ടൈറ്റന്റെ ഔദ്യോഗിക വിതരണക്കാരായ റിവോളിയുമായി ചേർന്നാണ് നടത്തിയത്.
ലോകോത്തര ഉൽപ്പന്നങ്ങളാണ് പ്രീമിയം ലക്ഷുറി വാച്ച് വിപണിയിൽ സാന്നിദ്ധ്യമറിയിക്കാൻ ടൈറ്റനെ സഹായിച്ചതെന്ന് ടൈറ്റൻ കമ്പനി ലിമിറ്റഡ് വാച്ചസ് സി.ഇ.ഒ കുരുവിള മാർക്കോസ് പറഞ്ഞു.
“ഈ പ്രദർശനം വാച്ചുകളുടെ ശ്രേണി മാത്രമല്ല, ടൈറ്റന്റെ ഉയർന്ന ശ്രേണിയിൽപ്പെട്ട വാച്ചുകളുടെ വികാസംകൂടെ അടയാളപ്പെടുത്തുന്നു. ഇന്ത്യയുടെ മുൻനിര വാച്ച് നിർമ്മാതാക്കൾ എന്നതിൽ നിന്നും ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു ബ്രാൻഡ് എന്നതിലേക്കുള്ള വളർച്ചയാണിത്. ആഗോള ലക്ഷുറി വാച്ച് മേഖലയിൽ ശക്തമായ ഒരു സാന്നിദ്ധമാകുക എന്നതാണ് ടൈറ്റൻ ലക്ഷ്യമിടുന്നത്.” – അദ്ദേഹം കൂട്ടിച്ചേർത്തു.
1984-ൽ സ്ഥാപിതമായ ടൈറ്റൻ മിഡ്-പ്രീമിയം മുതൽ ലക്ഷുറിവരെയുള്ള വാച്ചുകളിലാണ് സാന്നിദ്ധ്യമറിയിച്ചിട്ടുള്ളത്. വർഷം 15 ദശലക്ഷം വാച്ചുകൾ ടൈറ്റൻ വിൽക്കുന്നു. 30 രാജ്യങ്ങളിലുള്ള മുഴുവൻ സ്വിസ് വാച്ച് നിർമ്മാതാക്കൾ നടത്തുന്ന വിൽപ്പനയേക്കാൾ കൂടുതലാണിത്.
