മസ്കറ്റ്: ഒമാനിലെ വാദി ബാനി ഖാലിദിൽ ഒഴുക്കിൽ പെട്ട് കാണാതായ മഹാരാഷ്ട്ര സ്വദേശി ഷബ്‌ന ബീഗത്തിന്‍റെ മൃതദേഹം കണ്ടെത്തി.
ഇന്ത്യക്കാരായ ആറു പേരാണ് ശനിയാഴ്ച ഉണ്ടായ വെള്ളപ്പാച്ചിലിൽ കാണാതായത്. അപകടത്തിൽ നിന്നും രക്ഷപെട്ട സർദാർ ഫസൽ അഹമ്മദ് പത്താൻന്റെ മാതാവാണ് ഷബ്‌ന ബീഗം. ഏഴുപേരടങ്ങുന്ന കുടുംബം സഞ്ചരിച്ചിരുന്ന വാഹനം ശക്തമായ വെള്ളപ്പാച്ചിലിൽ അകപെട്ടാണ് അപകടം സംഭവിച്ചത്.

മറ്റു അഞ്ചു പേർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു. ഷബ്‌ന ബീഗത്തിന്‍റെ മൃതശരീരം ഇബ്രയിലെ സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 
 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.