മുഖത്ത് മര്‍ദനമേറ്റ പാടുകള്‍ വീഡിയോ ദൃശ്യങ്ങളില്‍ കാണാനാവുന്നുണ്ട്. വീര്‍ത്തുകെട്ടിയ ഇടത്തേ കണ്ണില്‍ നിന്ന് ചോരയൊലിക്കുന്നു.  താന്‍ ബംഗളുരുവില്‍ നിന്നുള്ളതാണെന്നും ഭര്‍ത്താവിനൊപ്പം ഇനിയും യുഎഇയില്‍ താമസിക്കാനാവില്ലെന്നും മറ്റൊരു ട്വീറ്റില്‍ പറയുന്നു. 

ഷാര്‍ജ: ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിക്കുന്നുവെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് വീട്ടമ്മയുടെ വീഡിയോ സന്ദേശം. ജാസ്മിന്‍ സുല്‍ത്താന എന്ന സ്ത്രീയാണ് തന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ട് വഴി സഹായം തേടിയിരിക്കുന്നത്. താന്‍ യുഎഇയിലെ ഷാര്‍ജയിലാണ് താമസിക്കുന്നതെന്നും ട്വീറ്റില്‍ പറയുന്നു.

മുഖത്ത് മര്‍ദനമേറ്റ പാടുകള്‍ വീഡിയോ ദൃശ്യങ്ങളില്‍ കാണാനാവുന്നുണ്ട്. വീര്‍ത്തുകെട്ടിയ ഇടത്തേ കണ്ണില്‍ നിന്ന് ചോരയൊലിക്കുന്നു. വീഡിയോക്ക് ഒപ്പമുള്ള സന്ദേശത്തില്‍ ഇങ്ങനെ പറയുന്നു. 'അടിയന്തരമായി സഹായം വേണം. എന്റെ പേര് ജാസ്‍മിന്‍ സുല്‍ത്താന. ഞാന്‍ യുഎഇയിലെ ഷാര്‍ജയില്‍ താമസിക്കുന്നു. എന്റെ ഭര്‍ത്താവിന്റെ പേര് മുഹമ്മദ് ഖിസറുല്ല. ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിക്കുന്നു. എനിക്ക് സഹായം വേണം.' 

Scroll to load tweet…

താന്‍ ബംഗളുരുവില്‍ നിന്നുള്ളതാണെന്നും ഭര്‍ത്താവിനൊപ്പം ഇനിയും യുഎഇയില്‍ താമസിക്കാനാവില്ലെന്നും മറ്റൊരു ട്വീറ്റില്‍ പറയുന്നു. അഞ്ച് വയസും 17 മാസവും പ്രായമുള്ള തന്റെ രണ്ട് മക്കള്‍ക്കൊപ്പം തനിക്ക് നാട്ടിലേക്ക് മടങ്ങണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്. നിരവധിപ്പേര്‍ ഇവരുടെ സന്ദേശം ട്വിറ്റില്‍ ഷെയര്‍ ചെയ്യുന്നുണ്ട്. പലരും ട്വിറ്ററിലൂടെ ഷാര്‍ജ പൊലീസിന്റെയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും മന്ത്രിമാരുടെയും സഹായവും തേടുന്നുണ്ട്. 

Scroll to load tweet…