അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം(24 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ഇന്ത്യക്കാരനായ ശിവമൂര്‍ത്തി ഗലി കൃഷ്ണപ്പ. ഫെബ്രുവരി 17ന് വാങ്ങിയ 202511 എന്ന ടിക്കറ്റ് നമ്പരാണ് ഷാര്‍ജയില്‍ താമസിക്കുന്ന ശിവമൂര്‍ത്തിയുടെ ജീവിതം മാറ്റിമറിക്കുന്ന വിജയം നേടിക്കൊടുത്തത്.

സമ്മാനവിവരം അറിയിക്കാനായി ബിഗ് ടിക്കറ്റ് അധികൃതര്‍ ശിവമൂര്‍ത്തിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് സന്തോഷം അടക്കാനായില്ല. താന്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് തത്സമയം കാണുകയാണെന്ന് പറഞ്ഞ ശിവമൂര്‍ത്തി ബിഗ് ടിക്കറ്റിന് നന്ദിയും അറിയിച്ചു. കഴിഞ്ഞ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 1.5 കോടി ദിര്‍ഹം (30 കോടിയോളം ഇന്ത്യന്‍ രൂപ) നേടിയ മലയാളിയായ തസ്‍ലീന പുരയിലാണ് ഇത്തവണ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് തെരഞ്ഞെടുത്തത്. 

രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയതും ഇന്ത്യക്കാരനാണ്. ജയപ്രകാശ് ഫിലിപ്പ് വാങ്ങിയ 167221 എന്ന ടിക്കറ്റ് നമ്പരാണ് രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം നേടിയത്. മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം നേടിയത് ഫിലിപ്പീന്‍സ് സ്വദേശിയായ ഒര്‍ലാന്‍ഡോ വിറായ് ആണ്. ഇദ്ദേഹം ഓണ്‍ലൈന്‍ വഴി വാങ്ങിയ 284215 എന്ന ടിക്കറ്റ് നമ്പരാണ് മൂന്നാം സമ്മാനത്തിന് അര്‍ഹമായത്. നാലാം സമ്മാനമായ 80,000 ദിര്‍ഹം നേടിയത് ഇന്ത്യക്കാരനായ അന്‍ഫാസ് വി പിയാണ്. അന്‍ഫാസെടുത്ത 219895 എന്ന ടിക്കറ്റാണ് ഇദ്ദേഹത്തിനെ വിജയിയാക്കിയത്. പാകിസ്ഥാനില്‍ നിന്നുള്ള മുഹമ്മദ് സൊഹൈല്‍ അഞ്ചും വാങ്ങിയ 231260 എന്ന ടിക്കറ്റിനാണ് അഞ്ചാം സമ്മാനമായ 60,000 ദിര്‍ഹം ലഭിച്ചത്. ആറാം സമ്മാനമായ 40,000 ദിര്‍ഹം നേടിയത് ഇന്ത്യയില്‍ നിന്നുള്ള നാസര്‍ ജലാലുദ്ദീന്‍ ആണ്. ഇദ്ദേഹം ഓണ്‍ലൈന്‍ വഴി വാങ്ങിയ 245093 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാഹര്‍മായത്. നേപ്പാള്‍ സ്വദേശിയായ സുജാന്‍ ശ്രേഷ്ഠ ബിഗ് ടിക്കറ്റിന്റെ ഡ്രീം കാര്‍ പ്രൊമോഷനിലൂടെ ബിഎംഡബ്ല്യൂ സീരീസ് 16 സ്വന്തമാക്കി. ഇദ്ദേഹം വാങ്ങിയ 018152 എന്ന ടിക്കറ്റ് നമ്പറാണ് സുജാനെ വിജയിയാക്കിയത്. 

ഏപ്രില്‍ മൂന്നിന് നടക്കാനിരിക്കുന്ന ബിഗ് 10 മില്യന്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഒന്നാം സമ്മാനം ലഭിക്കുന്നയാളിന് ഒരു കോടി ദിര്‍ഹവും രണ്ടാം സമ്മാനമായി 50 ലക്ഷം ദിര്‍ഹവുമാണ് ബിഗ് ടിക്കറ്റ് ബിഗ് 10 മില്യന്‍ നറുക്കെടുപ്പിലെ സമ്മാനം. മറ്റ് എട്ട് ക്യാഷ് പ്രൈസുകളും ഡ്രീം കാര്‍ വിഭാഗത്തില്‍ റേഞ്ച് റോവര്‍ കാറും സമ്മാനമായി ലഭിക്കും. നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ടിക്കറ്റ് വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് ഒരു ടിക്കറ്റുകൂടി ഫ്രീയായി ലഭിക്കും.  ബിഗ് ടിക്കറ്റ് വെബ്‍സൈറ്റായ www.bigticket.ae വഴിയോ അല്ലെങ്കില്‍ അബുദാബി, അല്‍ ഐന്‍ വിമാനത്താവളങ്ങളിലെ കൗണ്ടറുകള്‍ വഴിയോ ടിക്കറ്റുകള്‍ വാങ്ങാം.