'കറുപ്പ്' എന്ന മയക്കുമരുന്ന് ഉത്പാദിപ്പിക്കുന്ന ചെടിയാണ് പോപ്പി. ഇന്ത്യക്കാരായ ഏതാനും പേര്‍ ഇത് വീട്ടുമുറ്റത്ത് കൃഷി ചെയ്യുന്നുണ്ടെന്ന വിവരം അഹ്‍മദി സെക്യൂരിറ്റി ഡയറക്ടറേറ്റാണ് ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് നര്‍ക്കോട്ടിക് കണ്‍ട്രോളിനെ അറിയിച്ചത്. 

കുവൈത്ത് സിറ്റി: താമസ സ്ഥലത്തിന് സമീപം പോപ്പി ചെടികള്‍ കൃഷി ചെയ്‍ത പ്രവാസി ഇന്ത്യക്കാര്‍ കുവൈത്തില്‍ അറസ്റ്റിലായി. ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് നര്‍ക്കോട്ടിക് കണ്‍ട്രോളാണ് പരിശോധന നടത്തി നടപടിയെടുത്തത്.

'കറുപ്പ്' എന്ന മയക്കുമരുന്ന് ഉത്പാദിപ്പിക്കുന്ന ചെടിയാണ് പോപ്പി. ഇന്ത്യക്കാരായ ഏതാനും പേര്‍ ഇത് വീട്ടുമുറ്റത്ത് കൃഷി ചെയ്യുന്നുണ്ടെന്ന വിവരം അഹ്‍മദി സെക്യൂരിറ്റി ഡയറക്ടറേറ്റാണ് ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് നര്‍ക്കോട്ടിക് കണ്‍ട്രോളിനെ അറിയിച്ചത്. തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന്റെ അനുമതിയോടെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുകയും പ്രതികളായ ഇന്ത്യക്കാരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിടിച്ചെടുത്ത ചെടികള്‍ ഫോറന്‍സിക് പരിശോധനയ്‍ക്കായി അയച്ചിരിക്കുകയാണ്.