കഴിഞ്ഞ ഡിസംബർ ഒന്നു മുതൽ സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിച്ചു എന്ന കാരണത്താലാണ് ഇന്ത്യ, ഈജിപ്‍ത്, ഇന്തോനേഷ്യ, പാകിസ്‍താൻ, ബ്രസീൽ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരെ ഈ ആനുകൂല്യ പരിധിയിൽ നിന്നൊഴിവാക്കിയത്.
റിയാദ്: സൗദി സർക്കാർ പ്രഖ്യാപിച്ച ഇഖാമ, റീ എൻട്രി, സന്ദർശക വിസ കാലാവധി സൗജന്യമായി ദീർഘിപ്പിക്കുന്ന ആനുകൂല്യം ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾക്ക് ലഭിക്കില്ലെന്ന് സൗദി പാസ്‍പോർട്ട് (ജവാസത്ത്) ഡയറക്ടറേറ്റ് അറിയിച്ചു. കാലാവധി മാർച്ച് 31 വരെ സൗജന്യമായി നീട്ടിയ ആനുകൂല്യം ഇന്ത്യക്കാർക്ക് ലഭിക്കുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു. എന്നാൽ ഇന്ത്യയടക്കം ആറു രാജ്യങ്ങൾ ഈ ആനുകൂല്യ പരിധിയിൽ വരില്ലെന്നാണ് അധികൃതർ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ഡിസംബർ ഒന്നു മുതൽ സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിച്ചു എന്ന കാരണത്താലാണ് ഇന്ത്യ, ഈജിപ്‍ത്, ഇന്തോനേഷ്യ, പാകിസ്‍താൻ, ബ്രസീൽ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരെ ഈ ആനുകൂല്യ പരിധിയിൽ നിന്നൊഴിവാക്കിയത്. ഡിസംബറിന് മുമ്പ് ഈ രാജ്യങ്ങളിലുള്ളവർ സൗദിയിലേക്ക് വരുന്നുവെങ്കിൽ മറ്റൊരു രാജ്യത്ത് 14 ദിവസം താമസിക്കേണ്ടതുണ്ടായിരുന്നു. ഈ രാജ്യങ്ങളെ പ്രവേശന വിലക്കിൽ നിന്ന് പൂർണമായും ഒഴിവാക്കിയ സാഹചര്യത്തിലാണ് പൂതിയ തീരുമാനം
