അബുദാബി വിമാനത്താവളത്തില്‍ നിന്നും ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവത്തില്‍നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസില്‍ യാത്ര ചെയ്യുന്നവര്‍ കൊവിഡ് നെഗറ്റീവ് പി.സി.ആര്‍ ടെസ്റ്റ് റിപ്പോര്‍ട്ട് ഹാജരാക്കണമെന്നാണ് അറിയിപ്പ്. 

അബുദാബി: ഷാര്‍ജ, അബുദാബി വിമാനത്താവളങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്. ചൊവ്വാഴ്ച സോഷ്യല്‍ മീഡിയയിലൂടെ പ്രത്യേകം അറിയിപ്പുകളായാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.

അബുദാബി വിമാനത്താവളത്തില്‍ നിന്നും ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവത്തില്‍നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസില്‍ യാത്ര ചെയ്യുന്നവര്‍ കൊവിഡ് നെഗറ്റീവ് പി.സി.ആര്‍ ടെസ്റ്റ് റിപ്പോര്‍ട്ട് ഹാജരാക്കണമെന്നാണ് അറിയിപ്പ്. യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനിടെ നടത്തിയ പരിശോധനാ ഫലമാണ് വേണ്ടത്. അബുദാബിയില്‍ നിന്ന് ഓഗസ്റ്റ് 21 മുതല്‍ യാത്ര ചെയ്യുന്നവരാണ് കൊവിഡ് പരിശോധനാ ഫലം ഹാജരാക്കേണ്ടത്. അതേസമയം ഷാര്‍ജ വിമാനത്താവളം വഴി ഇന്ന് മുതല്‍ യാത്ര ചെയ്യുന്നവരും പരിശോധനാ ഫലം ഹാജരാക്കണമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.