വിമാന ടിക്കറ്റ് നിരക്കിളവുകള്‍ക്ക് പുറമെ മറ്റ് സേവനങ്ങള്‍ക്കും ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

ദില്ലി: വിമാന യാത്രക്കാര്‍ക്കായി ടിക്കറ്റ് നിരക്കില്‍ ഇളവുകളുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കുകളില്‍ വമ്പന്‍ ഓഫറുകള്‍ നല്‍കുന്ന ഗെറ്റ്എവേ സെയിൽ ഇന്ന് അവസാനിക്കും. എയര്‍ലൈൻ പ്രഖ്യാപിച്ച സെയിലിന്‍റെ അവസാന ദിനമാണിന്ന്. എത്രയും വേഗം ടിക്കറ്റ് ബുക്ക് ചെയ്യുന്നവരെ കാത്തിരിക്കുന്നത് വലിയ ഇളവുകളാണ്.

ജനുവരി 9 മുതല്‍ 13 (തിങ്കള്‍) വരെയാണ് ഈ പരിമിത കാല ഓഫര്‍ പ്രാബല്യത്തിലുള്ളത്. എയര്‍ലൈന്‍റെ വെബ്സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. ആഭ്യന്തര ടിക്കറ്റുകള്‍ 1,199 രൂപ മുതലാണ് തുടങ്ങുന്നത്. അന്താരാഷ്ട്ര ടിക്കറ്റുകള്‍ 4,499 രൂപ മുതലാണ് തുടങ്ങുന്നത്. ടിക്കറ്റ് നിരക്കുകള്‍ക്ക് പുറമെ ബാഗേജ്, സീറ്റുകള്‍ എന്നിവയ്ക്ക് ഉൾപ്പെടെ മറ്റ് ഇളവുകളുമുണ്ട്. തെരഞ്ഞെടുക്കപ്പെട്ട ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളില്‍ പ്രീ-പെയ്ഡ് അധിക ബാഗേജിന് (15 കിലോ, 20 കിലോ, 30 കിലോ 15 ശതമാനം വരെ ഇളവ് അനുവദിക്കുന്നുണ്ട്. വിശദവ വിവരങ്ങള്‍ക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക. 

Read Also -  5 വർഷത്തെ കാത്തിരിപ്പ്, മുടങ്ങാതെ ടിക്കറ്റെടുത്തു; നിനച്ചിരിക്കാതെ മലയാളിക്ക് ഭാഗ്യമെത്തി, കൈവന്നത് കോടികൾ

Scroll to load tweet…