Asianet News MalayalamAsianet News Malayalam

ഒമാനിലെത്തുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധം

18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളടങ്ങുന്ന കുടുംബങ്ങള്‍ക്കും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

institutional quarantine mandatory for expat families arrives in Oman
Author
Muscat, First Published May 9, 2021, 9:28 PM IST

മസ്‌കറ്റ്: ഒമാനിലേക്ക് വിമാനമാര്‍ഗമെത്തുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് മെയ് 11 മുതല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധമാണെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളടങ്ങുന്ന കുടുംബങ്ങള്‍ക്കും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. മെയ് 11ന് വൈകുന്നേരം 6 മണി മുതല്‍ പുതുക്കിയ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീന്‍ നടപടിക്രമം പ്രാബല്യത്തില്‍ വരും.

Follow Us:
Download App:
  • android
  • ios