Asianet News MalayalamAsianet News Malayalam

കള്ളന്മാരെ കൊണ്ട് രക്ഷയില്ല; നിര്‍ദേശങ്ങളുമായി കുവൈത്ത് പൊലീസ്

കൂടുതൽ ദിവസങ്ങൾ വീട്ടിൽനിന്ന്​ മാറിനിൽക്കുന്ന സാഹചര്യത്തിൽ അടുത്തുള്ള പൊലീസ്​ സ്​റ്റേഷനിൽ വിവരം അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പിൽ വ്യക്തമാക്കുന്നു

instructions by kuwait police to avoid robbery
Author
Kuwait City, First Published Dec 22, 2018, 12:22 AM IST

കുവൈത്ത് സിറ്റി: കവർച്ച സംഘങ്ങൾക്കെതിരെ വീട്ടുടമകൾ ജാഗ്രത പുലർത്തണമെന്ന് കുവൈത്ത് പൊലീസ്. താമസ കേന്ദ്രങ്ങളിൽ അപരിചിതരെ കണ്ടാൽ പൊലീസിൽ വിവരം നൽകണമെന്ന് മുന്നറിയിപ്പും നൽകി. മോഷണക്കേസുകൾ കൂടുന്നുവെന്ന പരാതിയെ തുടർന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നടപടി.

വീട് പൂട്ടി പോകുന്ന ഘട്ടങ്ങളിൽ വിലപിടിപ്പുള്ള സാധനങ്ങൾ ബാങ്ക്​ ലോക്കറിൽ സൂക്ഷിക്കണമെന്നു പൊലീസ് പുറപ്പെടുവിച്ച നിർദ്ദേശത്തിൽ പറയുന്നു. കൂടുതൽ ദിവസങ്ങൾ വീട്ടിൽനിന്ന്​ മാറിനിൽക്കുന്ന സാഹചര്യത്തിൽ അടുത്തുള്ള പൊലീസ്​ സ്​റ്റേഷനിൽ വിവരം അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പിൽ വ്യക്തമാക്കുന്നു.

കൂടുതൽ ദിവസങ്ങൾ വീട് അടച്ചിടുന്ന സന്ദർഭങ്ങളിൽ ജല ടാപ്പുകൾ പൂട്ടിയിടുകയും വീടിന് പരിസരത്ത് ചെറിയ വെളിച്ചം തെളിയിക്കുകയും വേണം. അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി 112 എന്ന ഹോട്ട്​ലൈൻ നമ്പറിൽ ബന്ധപ്പെടാം. വീടുകൾക്കും താമസ കേന്ദ്രങ്ങൾക്കും സമീപം സംശയകരമായ സാഹചര്യത്തിൽ ആരെയെങ്കിലും കണ്ടാൽ പൊലീസിനെ അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു.

താമസ കേന്ദ്രങ്ങളിൽ കൂടുതൽ പ​ട്രോളിങ്​ വാഹനങ്ങൾ ഏർപ്പെടുത്താനും സുരക്ഷാ പരിശോധനക്കുള്ള ചെക്​ പോയിന്‍റുകള്‍ വർധിപ്പിക്കാനും മന്ത്രാലയത്തിന്​ പദ്ധതിയുള്ളതായി ആഭ്യന്തര അണ്ടർ സെക്രട്ടറി ഇസാം അൽ നയീം വ്യക്തമാക്കി.  

Follow Us:
Download App:
  • android
  • ios