Asianet News MalayalamAsianet News Malayalam

തൊഴിലാളികളുടെ താമസത്തിനായി സൗദിയില്‍ സമ്പൂര്‍ണ പാര്‍പ്പിട നഗരം

അബ്‌റക് റആമ ബലദിയ മേഖലയില്‍ 2,50,000 ചതുരശ്ര മീറ്ററില്‍ നിര്‍മ്മിക്കുന്ന പാര്‍പ്പിച സമുച്ചയത്തില്‍ 17,000 തൊഴിലാളികള്‍ക്ക് താമസസൗകര്യം ഒരുങ്ങും.

integrated city for workers accommodation in Jeddah
Author
Jeddah Saudi Arabia, First Published Oct 24, 2020, 2:41 PM IST

ജിദ്ദ: തൊഴിലാളികളുടെ താമസസൗകര്യത്തിനായി സൗദി അറേബ്യയിലെ ജിദ്ദയില്‍ സമ്പൂര്‍ണ പാര്‍പ്പിട നഗരം സ്ഥാപിക്കും. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം മക്ക ഗവര്‍ണര്‍ക്ക് വേണ്ടി ജിദ്ദ ഗവര്‍ണര്‍ അമീര്‍ മിശ്അല്‍ ബിന്‍ മാജിദ് പങ്കെടുത്ത ചടങ്ങില്‍ ഒപ്പുവെച്ചു. 

അബ്‌റക് റആമ ബലദിയ മേഖലയില്‍ 2,50,000 ചതുരശ്ര മീറ്ററില്‍ നിര്‍മ്മിക്കുന്ന പാര്‍പ്പിട സമുച്ചയത്തില്‍ 17,000 തൊഴിലാളികള്‍ക്ക് താമസസൗകര്യം ഒരുങ്ങും. സോളാര്‍ സംവിധാനം വഴിയാണ് കെട്ടിടങ്ങള്‍ക്കാവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നത്. ക്ലിനിക്കുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, സ്‌പോര്‍ട്‌സ് ഗ്രൗണ്ടുകള്‍, എടിഎം സൗകര്യം, സൂപ്പര്‍മാര്‍ക്കറ്റുകള്‍, പള്ളികള്‍, ഹോട്ടലുകള്‍, ക്വാറന്റീന്‍ മുറികള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പാര്‍പ്പിട സമുച്ചയം. പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയിലുള്ള ഡ്രെയിനേജ് സൗകര്യവും ഇവിടെ ഒരുക്കും. ജിദ്ദയിലെ ആദ്യത്തെ തൊഴിലാളി പാര്‍പ്പിടസമുച്ചയമാകും ഇതെന്ന് ജിദ്ദ ഗവര്‍ണര്‍ അമീര്‍ മിശ്അല്‍ ബിന്‍ മാജിദ് പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios