സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനും ഫലപ്രദമാക്കുന്നതിനുമുള്ള നടപടികളാണ് ഭരണകൂടം സ്വീകരിക്കുന്നത്. 2020ന് മുന്‍പ് ആരോഗ്യ മേഖലയില്‍ 40,000 സ്വദേശികളെ നിയമിക്കും. സ്വദേശികള്‍ ലഭ്യമല്ലാത്ത തൊഴിലുകളില്‍ വിദേശികള്‍ക്ക് വിസ അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. 

റിയാദ്: സൗദി അറേബ്യയിലെ ആരോഗ്യമേഖലയില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 40,000 സ്വദേശികളെ നിയമിക്കാന്‍ ധാരണയായി. അടുത്ത വര്‍ഷം ജനുവരി മുതല്‍ ആരംഭിക്കുന്ന നിയമനങ്ങള്‍ 2020 ഡിസംബറിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ സൗദി ആരോഗ്യ മന്ത്രാലയം, തൊഴില്‍ മന്ത്രാലയം, കൗണ്‍സില്‍ ഓഫ് ചേംബേഴ്സ്, സൗദി ഹ്യൂമണ്‍ റിസോഴ്‍സസ് ഡെവലപ്മെന്റ് ഫണ്ട് എന്നിവ ഒപ്പുവെച്ചു.

സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനും ഫലപ്രദമാക്കുന്നതിനുമുള്ള നടപടികളാണ് ഭരണകൂടം സ്വീകരിക്കുന്നത്. 2020ന് മുന്‍പ് ആരോഗ്യ മേഖലയില്‍ 40,000 സ്വദേശികളെ നിയമിക്കും. സ്വദേശികള്‍ ലഭ്യമല്ലാത്ത തൊഴിലുകളില്‍ വിദേശികള്‍ക്ക് വിസ അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. ആരോഗ്യ മേഖലയിലെ പത്തിലധികം തസ്തികകള്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് തീരുമാനം. സ്വദേശിവത്കരണം കാര്യക്ഷമമായി നടപ്പാക്കാന്‍ വിവിധ മന്ത്രാലയങ്ങളിലെയും മറ്റ് സ്ഥാപനങ്ങളിലെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി പ്രത്യേക സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്.