2015ൽ ഉണ്ടാക്കിയ ധാരണപ്രകാരം യുറേനിയം സംപുഷ്ടീകരണം 300 കിലോഗ്രാമായി ഇറാൻ നിജപ്പെടുത്തിയിരുന്നു

ടെഹ്റാന്‍: 2015 ലെ ധാരണപ്രകാരമുള്ള യുറേനിയം സംപുഷ്ടീകരണ പരിധി ഇറാൻ ലംഘിച്ചതായി അന്താരാഷ്ട്ര ആണവോർജ ഏജൻസി. പരിശോധനയിൽ ഇത് കണ്ടെത്തിയതായി ഏജൻസി സ്ഥിരീകരിച്ചു. ഇറാൻ വിദേശകാര്യമന്ത്രിയും ഇക്കാര്യം സ്ഥിരികരിച്ചിട്ടുണ്ട്.

2015ൽ ഉണ്ടാക്കിയ ധാരണപ്രകാരം യുറേനിയം സംപുഷ്ടീകരണം 300 കിലോഗ്രാമായി ഇറാൻ നിജപ്പെടുത്തിയിരുന്നു. ആ പരിധിയാണ് ഇപ്പോൾ ലംഘിച്ചെന്ന് കണ്ടെത്തിയിരിക്കുന്നത്. അതേസമയം അമേരിക്കൻ ഉപരോധം മറികടക്കാൻ പരിഹാരം നിർദ്ദേശിക്കാൻ യൂറോപ്പിന് 10 ദിവസത്തെ സമയം നൽകിയിരിക്കയാണ് ഇറാൻ.