Asianet News MalayalamAsianet News Malayalam

അന്താരാഷ്ട്ര സഹകരണ ദിനം 2022; സഹകരണ സ്ഥാപനങ്ങല്‍ കേവലം ചില്ലറ വില്‍പന കേന്ദ്രങ്ങളല്ല

'നല്ലൊരു ലോകത്തിനായി സഹകരണ സ്ഥാപനങ്ങള്‍' എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.

International Day of Cooperatives 2022 Cooperatives are much more than just retail outlets
Author
Dubai - United Arab Emirates, First Published Jul 2, 2022, 3:54 PM IST

ദുബൈ: അന്താരാഷ്‍ട്ര സഹകരണ സഖ്യത്തിന്റെ നേതൃത്വത്തില്‍ 1923 മുതല്‍ എല്ലാ വര്‍ഷവും ജൂലൈ മാസത്തെ ആദ്യത്തെ ശനിയാഴ്ച  അന്തര്‍ദേശീയ സഹകരണ ദിനമായി ആഘോഷിക്കുകയാണ്. 'നല്ലൊരു ലോകത്തിനായി സഹകരണ സ്ഥാപനങ്ങള്‍' എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ പ്രമേയം. സഹകരണ സ്ഥാപനങ്ങള്‍ കേവലം ചില്ലറ വില്‍പന കേന്ദ്രങ്ങളല്ലെന്ന് സഹകരണ ദിന സന്ദേശത്തില്‍ യൂണിയന്‍ കോപ് ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്‍തകി പറഞ്ഞു. സഹകരണ സ്ഥാപനങ്ങള്‍  സമൂഹത്തില്‍ പരിധികളില്ലാത്ത സംഭാവനകളാണ് നല്‍കുന്നത്. ഒപ്പം സാമൂഹിക സേവന രംഗത്തെ ഏറ്റവു പ്രധാനപ്പെട്ട സാന്നിദ്ധ്യമാണ് അവയെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ജൂലൈ രണ്ടാം തീയ്യതി ആഘോഷിക്കുന്ന അന്താരാഷ്ട്ര സഹകരണ ദിനത്തില്‍ സഹകരണ സ്ഥാപനങ്ങളുടെ സമൂഹത്തിലുള്ള പങ്കും അവ സാമൂഹിക പ്രവര്‍ത്തന രംഗത്ത് കൈവരിച്ച നേട്ടങ്ങളുമാണ് ചര്‍ച്ച ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെല്ലുവിളികളെ അതിജീവിക്കാന്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് ശേഷിയുണ്ടെന്ന് അവ തെളിയിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് കാലത്ത് രൂപം കൊണ്ട പ്രതിസന്ധിയെ, സാമ്പത്തിക സുസ്ഥിരത നല്‍കുന്ന നടപടികളില്‍ പങ്കാളികളായും കുറഞ്ഞ, മികച്ച വിലയില്‍ അടിസ്ഥാന ഉപഭോഗ വസ്‍തുക്കള്‍ ജനങ്ങള്‍ക്ക് എത്തിച്ചും, തുടക്കം മുതല്‍ ഇപ്പോള്‍ വരെ വിജയികരമായി നേരിട്ടുകൊണ്ടിരിക്കുന്നു. ഇത്തരം നടപടികള്‍ ഭക്ഷ സുരക്ഷ വര്‍ദ്ധിപ്പിച്ചതിന് പുറമെ മൂലധനം സംരക്ഷിക്കാനും സഹായകമായി. സാമൂഹിക മൂല്യങ്ങള്‍ക്ക് ശക്തി പകരുന്നതിന് പുറമെ ഭക്ഷ്യസുരക്ഷയിലൂടെ ജനങ്ങള്‍ക്ക് സമാധാനം ലഭ്യമാക്കാനുമായി. ലോക സഹകരണ ദിനാഘോഷത്തിന് പുറമെ ഇത്തവണത്തേത് നൂറാമത് അന്താരാഷ്‍ട്ര സഹകരണ ദിനം കൂടിയാണെന്നത് ആഘോഷത്തിന് മാറ്റു കൂട്ടുന്നു. സഹകരണ സ്ഥാപനങ്ങള്‍ ഒന്നിച്ച് ചേര്‍ന്നുള്ള ശക്തിയില്‍ അവ ലഭ്യമാക്കുന്ന ആഗോള സേവനത്തിലൂടെ നല്ല സമൂഹവും നല്ലൊരു ലോകവും പടുത്തുയര്‍ത്തേണ്ടതിന്റെ പ്രധാന്യത്തിലാണ് യൂണിയന്‍കോപ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓരോ സഹകരണ സ്ഥാപനവും അതിന്റെ രൂപീകരണം മുതലുള്ള പുരോഗതി ഓര്‍ത്തെടുക്കുന്ന സന്ദര്‍ഭം കൂടിയാണ് അന്താരാഷ്‍ട്ര സഹകരണ ദിനമെന്നും അദ്ദേഹം പറഞ്ഞു. സേവനങ്ങളും, നേട്ടങ്ങളും, സമൂഹത്തിന് അവ നല്‍കിയ സംഭവനകളും, ജനങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള അവയുടെ ദീര്‍ഘ വീക്ഷണവും, വരും തലമുറയ്‍ക്ക് വേണ്ടി നല്ലൊരു ലോകം സൃഷ്ടിക്കുന്നതിലുമുള്ള അവയുടെ പ്രവര്‍ത്തനങ്ങളുമൊക്കെ വിലയിരുത്തുന്ന ദിനം കൂടിയാണ്.

യൂണിയന്‍ കോപിനെ സംബന്ധിച്ചിടത്തോളം കോര്‍പറേറ്റ് സാമൂഹിക പ്രതിബദ്ധതയാണ് അത് ഏറ്റവും മഹത്തരമെന്ന് വിശ്വസിക്കുന്നതും പ്രഥമ പരിഗണന നല്‍കുന്നതുമായ കാര്യങ്ങളിലൊന്നെന്ന് അല്‍ ബസ്‍തകി പറഞ്ഞു. എല്ലാ വിഭാഗങ്ങളിലുമുള്ള അതിന്റെ അംഗങ്ങള്‍ക്കും സമൂഹത്തിനും കൂടുതല്‍ സേവനം നല്‍കാനുള്ള പരിശ്രമമാണ് നടത്തുന്നത്. സേവനങ്ങള്‍ ഏറ്റവും മികച്ചതാക്കുന്നതിനൊപ്പം സമയാസമയങ്ങളില്‍ ഉപഭോക്താക്കളുടെ നേട്ടത്തിനായി പ്രഖ്യാപിക്കുന്ന ഓഫറുകളിലൂടെ ഏറ്റവും മികച്ച വില നിലനിര്‍ത്താന്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്യുന്നു.

എല്ലാ വര്‍ഷവും അന്താരാഷ്‍ട്ര സഹകരണ ദിനത്തില്‍ എല്ലാ അടിസ്ഥാന അവശ്യ വസ്‍തുക്കള്‍ക്കും  ആകര്‍ഷകമായ ഡിസ്‍കൗണ്ട് യൂണിയന്‍ കോപ് പ്രഖ്യാപിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്നതിനൊപ്പം സാധനങ്ങള്‍ ഏറ്റവും നല്ല വിലയില്‍ ലഭ്യമാക്കുക വഴി സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് പിന്തുണയേകുന്നതിലുള്ള അതിന്റെ പങ്ക് വ്യക്തമാക്കുന്നതിന് കൂടിയാണിത്. പ്രദേശിക ഫ്രഷ്, ഓര്‍ഗാനിക് പച്ചക്കറികളുടെയും പഴങ്ങളുടെയും ഉന്നത ഗുണനിലവാരം കാരണം അവയുടെ വില്‍പനയില്‍ ക്രമാനുഗതമായ വര്‍ദ്ധവുണ്ടാവുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം പ്രാദേശിക ഫാമുകള്‍ക്കുള്ള പിന്തുണയും പ്രോത്സാഹനവും യൂണിയന്‍ കോപിന്റ പ്രഥമ പരിഗണനയിലുള്ള വിഷയങ്ങളിലൊന്നുമാണ്. സ്വദേശി ഫാമുകള്‍ക്ക് യൂണിയന്‍ കോപ് സ്ഥിരമായ പിന്തുണ നല്‍കുകയും പ്രാദേശിക ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ കര്‍ഷകര്‍ക്ക് എല്ലാവിധ സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്നു. 

Follow Us:
Download App:
  • android
  • ios