ഒരു കൂട്ടം ആളുകള്‍ ചേര്‍ന്നാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

ടൊറന്റോ: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. 24കാരനായ ഗുര്‍വിന്ദര്‍ നാഥാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിട്ടുണ്ട്.

ജൂലൈ 9ന് പുലര്‍ച്ചെ 2.10നാണ് സംഭവമുണ്ടായത്. പഠനത്തിനൊപ്പം ഫുഡ് ഡെലിവറി പാര്‍ട്ണറായും ഗുര്‍വിന്ദര്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. സംഭവദിവസം പുലര്‍ച്ചെ പിസ ഡെലിവറി ചെയ്യാനായി എത്തിയ ഗുര്‍വിന്ദര്‍ നാഥിന്റെ വാഹനം പ്രതികള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചു. വാഹനം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗുര്‍വിന്ദര്‍ നാഥിനെ ക്രൂരമായി ആക്രമിച്ചത്. അക്രമികളില്‍ ഒരാള്‍ യുവാവിന്റെ വാഹനവുമായി സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. ഒരു കൂട്ടം ആളുകള്‍ ചേര്‍ന്നാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. യുവാവിന്റെ മൃതദേഹം നാട്ടിലെത്തിക്കും. 2021 ജൂലൈയിലാണ് ഗുര്‍വിന്ദര്‍ കാനഡയിലെത്തിയത്. 

Read Also -  ചുട്ടുപഴുത്ത കാറില്‍ തനിച്ച് അഞ്ചു മണിക്കൂര്‍; 10 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

മലയാളി വിദ്യാര്‍ത്ഥി അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു

കോട്ടയം: ഏറ്റുമാനൂര്‍ സ്വദേശിയായ മലയാളി വിദ്യാര്‍ത്ഥി അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു. കൈപ്പുഴ കാവില്‍ സണ്ണിയുടെ മകന്‍ ജാക്സണ്‍ (17) ആണ് മരിച്ചത്. കാലിഫോര്‍ണിയയില്‍ വെച്ചാണ് ജാക്സണ് വെടിയേറ്റതെന്നാണ് വിവരം.

കൊല്ലപ്പെട്ട ജാക്സന്റെ അമ്മ അമേരിക്കയില്‍ നഴ്സാണ്. 1992ല്‍ ആണ് പിതാവ് സണ്ണി അമേരിക്കയിലേക്ക് കുടിയേറിയത്. ഇപ്പോള്‍ കുടുംബസമേതം അവിടെ താമസിക്കുകയാണ്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ ഏറ്റവുമൊടുവില്‍ നാട്ടിലെത്തി മടങ്ങിയത്. കോട്ടയം കൈപ്പുഴയിലെ സഹോദരിയെ വിളിച്ച് കഴിഞ്ഞ ദിവസം സണ്ണിയാണ് മകന്റെ മരണ വിവരം അറിയിച്ചത്. ജ്യോതി, ജോഷ്യ, ജാസ്‍മിന്‍ എന്നിവരാണ് കൊല്ലപ്പെട്ട ജാക്സന്റെ സഹോദരങ്ങള്‍. സംസ്കാര ചടങ്ങുകള്‍ അമേരിക്കയില്‍ തന്നെ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Read Also -  നെറ്റ്ഫ്‌ലിക്‌സ് പാസ്‍വേഡ് പങ്കുവെക്കാനാകില്ല; നിയന്ത്രണം ഏര്‍പ്പെടുത്തിയത് യുഎഇയിലും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...