അര മണിക്കൂറോളം ആളുകള്‍ ഇത്തരത്തില്‍ കുടുങ്ങി കിടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലണ്ടന്‍: തീം പാര്‍ക്കിലെ റൈഡുകള്‍ സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് എന്നും ഹരമാണ്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി പല രീതിയിലുള്ള റൈഡുകള്‍ ക്രമീകരിക്കുന്നതില്‍ തീം പാര്‍ക്കുകള്‍ മത്സരിക്കുകയാണ്. എന്നാല്‍ പലപ്പോഴും അവയുടെ സുരക്ഷിതത്വവും ചര്‍ച്ചയാകാറുണ്ട്. ഭയപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഒരു തീം പാര്‍ക്കിലെ റൈഡില്‍ ആളുകള്‍ കുടുങ്ങിക്കിടന്നതാണ് വീഡിയോയിലുള്ളത്. സംഭവം യുകെയിലാണ്. യുകെയിലെ എസെക്‌സിലെ സൗത്ത്എന്‍ഡ് തീം പാര്‍ക്ക് അഡ്വഞ്ചര്‍ ഐലന്‍സില്‍ ദി റേജ് എന്ന് വിളിക്കപ്പെടുന്ന റൈഡിലാണ് ആളുകള്‍ കുടുങ്ങിയത്. 72 അടി ഉയരത്തില്‍ നിന്ന് താഴേക്ക് കറക്കുന്ന രീതിയിലാണ് റൈഡ് ക്രമീകരിച്ചിരുന്നത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് റൈഡ് മുകളിലേക്ക് പോകുമ്പോള്‍ ട്രാക്കില്‍ കുടുങ്ങുകയായിരുന്നു. തകരാര്‍ സംഭവിച്ചതോടെ റൈഡില്‍ കയറിയ ആളുകള്‍ തലകീഴായി തൂങ്ങിക്കിടക്കുകയായിരുന്നു. എട്ടു വയസ്സുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ എട്ടുപേരാണ് കുടുങ്ങി കിടന്നത്. 45 മിനിറ്റോളം ആളുകള്‍ ഇത്തരത്തില്‍ കുടുങ്ങി കിടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തകര്‍ എത്തി എട്ട് പേരെയും രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷാപ്രവര്‍ത്തകരുടെ കൃത്യമായ ഇടപെടല്‍ വലിയ അപകടമാണ് ഒഴിവാക്കിയത്. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Scroll to load tweet…

Read Also -  ഡെലിവറിക്ക് കൊണ്ടുപോയ ഭക്ഷണം കഴിക്കുന്ന ജീവനക്കാരന്‍; വീഡിയോ വൈറലായതോടെ വിശദീകരണവുമായി തലാബത്ത്

സിംഹത്തിനൊപ്പം ഒരേ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിച്ച് യുവതി, വീഡിയോ വൈറല്‍

റാസല്‍ഖൈമ: കാടിന്റെ ഭംഗി ഇഷ്ടപ്പെടുന്നവരും സാഹസികത ഇഷ്ടപ്പെടുന്നവരും നിരവധിയാണ്. എന്നാല്‍ 'കാട്ടിലെ രാജാവി'നെ കൂട്ടുകാരനെപ്പോലെ കണ്ടാലോ? സിംഹത്തിനൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

റാക് മൃഗശാലയാണ് ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഭൂമിയിലെവിടെയും നിങ്ങള്‍ക്കിത് കാണാന്‍ കഴിയില്ലെന്ന കുറിപ്പും ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. റാസല്‍ഖൈമയിലെ സ്വകാര്യ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മൃഗശാലയിലാണ് സംഭവം. സിംഹത്തിനൊപ്പം ഇരിക്കുന്ന യുവതി കുശലം പറഞ്ഞ് ഭക്ഷണം കഴിക്കുകയാണ്. സിംഹത്തിന് മുമ്പിലുള്ള പാത്രത്തില്‍ നിന്ന് തന്നെയാണ് യുവതിയും ഭക്ഷണം കഴിക്കുന്നത്. ഒരേ പാത്രത്തില്‍ നിന്ന് പച്ചമാംസം കഴിക്കുന്ന യുവതിയെയും പാകം ചെയ്ത മാംസം കഴിക്കുന്ന യുവതിയെയും വീഡിയോയില്‍ കാണാം. 38 ലക്ഷം പേരാണ് ഇതിനകം വീഡിയോ കണ്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം