ട്വിറ്ററില്‍ പ്രചരിച്ച വീഡിയോ വളരെ വേഗം വൈറലാകുകയായിരുന്നു.
മനാമ: ഡെലിവറിക്ക് കൊണ്ടുപോയ ഭക്ഷണം കഴിക്കുന്ന ജീവനക്കാരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. റോഡരികില്‍ പാര്‍ക്ക് ചെയ്ത ബൈക്കിന് സമീപം തലാബത്ത് ഡെലിവറി ജീവനക്കാരന്‍ നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് ഇയാള്‍ തന്റെ ഡെലിവറി ക്യാരിയേജ് തുറന്ന് അതില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ട്വിറ്ററില്‍ പ്രചരിച്ച വീഡിയോ വളരെ വേഗം വൈറലാകുകയായിരുന്നു. ഇതോടെ നിരവധി യുഎഇ താമസക്കാര്‍ ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അധികൃതരെ ടാഗ് ചെയ്ത് വീഡിയോ പങ്കുവെച്ചിരുന്നു. എന്നാല്‍ ഈ വീഡിയോ യുഎഇയില്‍ നിന്നുള്ളതല്ലെന്നും ബഹ്‌റൈനില്‍ നിന്നാണെന്നും തലാബത്ത് പ്രതികരിച്ചതായി 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും തലാബത്ത് പ്രതികരിച്ചു.
'വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ഞങ്ങളുടെ ആരോഗ്യ-സുരക്ഷാ നയങ്ങള്‍ക്ക് എതിരാണ്. ഇത് ക്യാന്‍സല്‍ ചെയ്ത ഓര്‍ഡറിലെ ഭക്ഷണമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്തായാലും കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്'- തലാബത്ത് ബഹ്‌റൈന്‍ വക്താവ് അറിയിച്ചു.
ട്വിറ്ററില്‍ ഈ വീഡിയോയോട് പല തരത്തിലുള്ള പ്രതികരണങ്ങളാണ് ഉണ്ടായത്. ഡെലിവറിക്കുള്ള ഭക്ഷണമാണെങ്കില്‍ അത് പൊതുസ്ഥലത്ത് വെച്ച് ജീവനക്കാരന്‍ കഴിക്കില്ലെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഡെലിവറിക്കുള്ള ഭക്ഷണ പൊതികളില്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ വേണമെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം.
Read More - 'അരി അതിര്‍ത്തി കടക്കില്ല'; അരിയുടെ കയറ്റുമതിക്ക് വിലക്ക് ഏര്‍പ്പെടുത്തി യുഎഇ
വന്‍ റിക്രൂട്ട്‌മെന്റുമായി ഡിനാറ്റ; ആയിരക്കണക്കിന് പേര്‍ക്ക് തൊഴിലവസരങ്ങള്‍
ദുബൈ: വന്‍ റിക്രൂട്ട്‌മെന്റ് പ്രഖ്യാപിച്ച് എമിറേറ്റ്‌സ് ഗ്രൂപ്പിന് കീഴിലുള്ള എയര്‍പോര്‍ട്ട് ആന്‍ഡ് ട്രാവല്‍ സര്‍വീസ് കമ്പനിയായ ഡിനാറ്റ. ആഗോളതലത്തില്‍ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് ഡിനാറ്റ. ആഗോളതലത്തില്‍ 7,000 ജീവനക്കാരെ കൂടി നിയമിക്കാനാണ് കമ്പനിയുടെ പദ്ധതി.
യാത്രാ ആവശ്യങ്ങള്‍ ശക്തമാകുമെന്ന പ്രതീക്ഷകള്‍ക്കിടെയാണ് കമ്പനിയുടെ പുതിയ തീരുമാനം. 2023-24 സാമ്പത്തിക വര്‍ഷം വന്‍ ലാഭവര്‍ധനയും കമ്പനി ലക്ഷ്യമാക്കുന്നുണ്ട്. 7,000 ഒഴിവുകളില്‍ 1,500 പേരെ ദുബൈയില്‍ നിന്നാകും റിക്രൂട്ട് ചെയ്യുകയെന്ന് ഡിനാറ്റ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റീവ് അലനെ ഉദ്ധരിച്ച് ദി നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു. എയര്‍പോര്‍ട്ട് കസ്റ്റമര്‍ സര്‍വീസ്, ബാഗേജ് ഹാന്‍ഡ്‌ലിങ്, അടുക്കള ജീവനക്കാര്‍, കോള്‍ സെന്റര്‍ ഓപ്പറേറ്റേഴ്‌സ്, ട്രാവല്‍ ഏജന്‍സികള്‍ എന്നീ തസ്തികകളിലാണ് ഡിനാറ്റ റിക്രൂട്ട്‌മെന്റ് നടത്തുക.
ഇതിന് പുറമെ വിദഗ്ധ തൊഴില്‍ മേഖലകളായ ഷെഫ്, ഡേറ്റ ശാസ്ത്രജ്ഞര്‍, മറ്റ് മാനേജ്‌മെന്റ് തസ്തികകള്‍ എന്നിവയിലും ഒഴിവുകളുണ്ട്. കഴിഞ്ഞ വര്‍ഷവും ഡിനാറ്റ ജീവനക്കാരുടെ എണ്ണം 17 ശതമാനം ഉയര്‍ത്തിയിരുന്നു. പ്രതിവര്‍ഷം കരാര്‍ വ്യവസ്ഥയിലാണ് നിയമനം. നിലവില്‍ 46,000 ജീവനക്കാരാണ് ഡിനാറ്റയിലുള്ളത്.
Read More - 'കാട്ടിലെ രാജാവ് കൂട്ടുകാരന്‍'! സിംഹത്തിനൊപ്പം ഒരേ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിച്ച് യുവതി, വീഡിയോ വൈറല്‍
