Asianet News MalayalamAsianet News Malayalam

സൗദിയിലെ റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവം; മികച്ച അഭിനേതാക്കൾക്കുള്ള അവാർഡുകൾ ഇസ്രായേൽ നടിക്കും നടനും

ചലച്ചിത്രോത്സവത്തിലെ ഏറ്റവും മികച്ച ഫീച്ചർ സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത് പാക്-കനേഡിയൻ സംവിധായകനായ സറാർ കഹിെൻറ ‘ഇൻ ഫ്ലയിംസ്‌’ ആണ്.

israel actors selected as best actors art red sea international film festival
Author
First Published Dec 10, 2023, 6:00 PM IST

റിയാദ്: ജിദ്ദയിൽ ശനിയാഴ്ച സമാപിച്ച റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച അഭിനേതാക്കൾക്കുള്ള അവാർഡുകൾ ഇസ്രായേൽ നടിയും നടനും നേടി. ‘ദി ടീച്ചർ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഇസ്രായേലി സിനിമ നാടക നടൻ സാലിഹ് ബക്രിയും ‘ഇൻഷ അല്ലാഹ് എ ബോയ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഇസ്രായേലി നടിയും സംവിധായികയുമായ മോന ഹവയുമാണ് പുരസ്കാരം നേടിയത്.

ചലച്ചിത്രോത്സവത്തിലെ ഏറ്റവും മികച്ച ഫീച്ചർ സിനിമയായി തെരഞ്ഞെടുക്കപ്പെട്ടത് പാക്-കനേഡിയൻ സംവിധായകനായ സറാർ കഹിെൻറ ‘ഇൻ ഫ്ലയിംസ്‌’ ആണ്. ഒരു ലക്ഷം ഡോളർ കാഷ് പ്രൈസും ഗോൾഡൻ യുസ്ർ അവാർഡുമാണ് സിനിമക്ക് ലഭിച്ചത്. യുവ ദമ്പതികളുടെ കഥ പറയുന്ന ഇന്ത്യൻ സിനിമ ‘ഡിയർ ജാസി’ ഫീച്ചർ ഫിലിം വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി. സിൽവർ യുസ്ർ അവാർഡും 30,000 ഡോളർ കാഷ് പ്രൈസുമാണ് സമ്മാനം. ‘സൺ‌ഡേ’ എന്ന സിനിമയിലൂടെ ഉസ്‌ബെക്കിസ്താൻ പൗരനായ ഷോക്കിർ കോലികോവ്‌ ഏറ്റവും നല്ല സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു.

‘ദി ടീച്ചർ’ എന്ന സിനിമ പ്രത്യേകം ജൂറി അവാർഡ് നേടി. ഷോർട്ട് ഫിലിമിനുള്ള ഗോൾഡൻ യുസ്ർ അവാർഡ് ദഹ്‌ലിയ നെംലിച്ച് സംവിധാനം ചെയ്ത ‘സംവേർ ഇൻ ബിറ്റ് വീൻ’ നേടി. സമൻ ഹൊസൈൻപൂർ, അക്കോ സെൻഡ്കരിമി എന്നിവരുടെ സംവിധാനത്തിലിറങ്ങിയ ‘സ്യൂട്ട്‌കേസ്’ എന്ന സിനിമ ഇതേ വിഭാഗത്തിൽ സിൽവർ യുസ്ർ അവാർഡ് നേടി.

Read Also -  38 മണിക്കൂര്‍ തെരച്ചില്‍; രാജ്യം സന്ദര്‍ശിക്കാനെത്തി കാണാതായ യുവാവിനെ കണ്ടെത്തി പൊലീസ്

റിയാദിലെ ‘ഖിദ്ദിയ’ ആഗോള വിനോദ നഗരമാകുമെന്ന് സൗദി കിരീടാവകാശി

റിയാദ്: വിനോദ, കായിക, സാംസ്കാരിക രംഗങ്ങളിൽ സമീപഭാവിയിൽ ലോകത്തെ ഏറ്റവും പ്രമുഖ നഗരമായി ‘ഖിദ്ദിയ’ മാറുമെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. തലസ്ഥാനമായ റിയാദിന് സമീപം നിർമാണം പൂർത്തിയാകുന്ന പദ്ധതിയുടെ ആഗോള ബ്രാൻഡിങ് നടപടി സംബന്ധിച്ച് പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. ഈ നഗരം രാജ്യത്തിെൻറ ആഗോളസ്ഥാനത്തെയും സ്വന്തം സമ്പദ്‌വ്യവസ്ഥയെയും ക്രിയാത്മകമായി പ്രതിഫലിപ്പിക്കും.

റിയാദിൻറെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചക്കും നഗരവാസികളുടെ ജീവിത നിലവാരം ഉയർത്താനും ലോകത്തിലെ ഏറ്റവും വലിയ 10 നഗരങ്ങളിലൊന്നാക്കി മാറ്റാനും ഖിദ്ദിയ വലിയ പങ്കുവഹിക്കും. ഖിദ്ദിയ പദ്ധതിക്ക് വേണ്ടിയുള്ള ഗുണപരമായ നിക്ഷേപം ‘വിഷൻ 2030’െൻറ സ്തംഭങ്ങളിൽ ഒന്നാണ്. പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനും സൗദി യുവാക്കൾക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് ലക്ഷ്യമിടുന്നുവെന്നും കിരീടാവകാശി പറഞ്ഞു.

വിനോദം, കായികം, സാംസ്കാരിക തലങ്ങളിൽ ആസ്വാദ്യകരമായ അനുഭവങ്ങൾ സന്ദർശകർക്ക് ഖിദ്ദിയ നഗരം പകർന്നുനൽകും. 360 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ആറ് ലക്ഷം കെട്ടിടങ്ങൾ ഉൾക്കൊള്ളുന്നതാണ് നഗരം. ആറ് ലക്ഷത്തിലധികം ആളുകൾക്ക് ഇവിടെ താമസിക്കാനാകും. 3.25 ലക്ഷം തൊഴിലവസരങ്ങളുണ്ടാവും. ഇത് മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ ഏകദേശം 135 ശതകോടി സൗദി റിയാലിെൻറ വർധനവ് കൈവരിക്കും. ലോകോത്തരമായ നിരവധി ലാൻഡ്‌മാർക്കുകളും അതുല്യമായ സ്വഭാവമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളും ഉൾപ്പെടുന്നതാണ്. ഖിദ്ദിയ നഗരം പ്രതിവർഷം 4.8 കോടി സന്ദർശകരെ ഉൾക്കൊള്ളാൻ ശേഷിയുള്ള വിനോദ നഗരമാണിതെന്നും കിരീടാവകാശി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios