ഓണ്‍ലൈന്‍ ഭീഷണികളും ബ്ലാക്‌മെയിലിങും സംബന്ധിച്ചുള്ള വിവരങ്ങള്‍ പൊലീസില്‍ അറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
അബുദാബി: ബ്ലാക്‌മെയില്‍ ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ കടുപ്പിച്ച് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍. ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് നടപടി. നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം തടവും രണ്ടര മുതല്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെ് (56.3 ലക്ഷം മുതല്‍ 1.1 കോടി രൂപ വരെ) പിഴയുമാണ് ശിക്ഷ.
കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് തടവോ പിഴ ശിക്ഷയോ ഇവ രണ്ടുമോ അനുഭവിക്കേണ്ടി വരും. അതേസമയം ഓണ്‍ലൈന്‍ ഭീഷണികളും ബ്ലാക്‌മെയിലിങും സംബന്ധിച്ചുള്ള വിവരങ്ങള്‍ പൊലീസില്‍ അറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
Read More - ഫുട്ബോള്‍ ക്ലബ്ബ് ആരാധകരെ സോഷ്യല്‍ മീഡിയയില്‍ അപമാനിച്ചതിന് യുഎഇയില്‍ 10 ലക്ഷം പിഴ
ജോലിക്കിടെ അപകടം; കൈ നഷ്ടമായ പ്രവാസിക്ക് 24 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി
അബുദാബി: യുഎഇയില്‍ ജോലിക്കിടെയുണ്ടായ അപകടത്തില്‍ വലതു കൈയുടെ ഒരു ഭാഗം നഷ്ടമായ പ്രവാസിക്ക് 1,10,000 ദിര്‍ഹം (24 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. 1,70,000 ദിര്‍ഹത്തിന്റ നഷ്ടപരിഹാരമാണ് തൊഴിലാളി ആവശ്യപ്പെട്ടതെങ്കിലും 1,10,000 ദിര്‍ഹമാണ് കോടതി വിധിച്ചത്. തൊഴിലാളി സമര്‍പ്പിച്ച ഹര്‍ജിയില്‍ അബുദാബി ഫാമിലി ആന്റ് സിവില്‍ ആന്റ് അഡ്മിനിസ്ട്രേറ്റീവ് കോടതിയാണ് വിധി പറഞ്ഞത്.
Read More - ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ വര്‍ദ്ധിപ്പിച്ച് അബുദാബി പൊലീസ്; ഇനി 10 ലക്ഷം വരെ പിഴ ഈടാക്കും
ഒരു വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്യുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. തുടര്‍ന്ന് ശസ്‍ത്രക്രിയക്ക് വിധേയനാക്കുകയും വലതുകൈക്കുഴ മുതല്‍ താഴേക്കുള്ള ഭാഗം മുറിച്ചു മാറ്റേണ്ടി വരികയും ചെയ്തു. ഇത് സംബന്ധിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് ഇയാള്‍ കോടതിയില്‍ ഹാജരാക്കി. വലതുകൈക്ക് 100 ശതമാനം സ്ഥിര വൈകല്യം സംഭവിച്ചതായി ഈ റിപ്പോര്‍ട്ട് പറയുന്നു. ഒപ്പം ജോലി സ്ഥലത്ത് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ക്രമീകരിക്കാത്തതാണ് അപകടത്തിന് കാരണമായതെന്ന ജുഡീഷ്യല്‍ റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചു.
