ഏതെങ്കിലും രീതിയിലുള്ള മന്തവാദ, ആഭിചാര കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുകയോ പ്രേരിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യരുതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
അബുദാബി: യുഎഇ ഫെഡറല്‍ നിയമ പ്രകാരം മന്ത്രവാദവും ആഭിചാരവും നടത്തുന്നത് ക്രിമനല്‍ കുറ്റകൃത്യമാണെന്ന് ആവര്‍ത്തിച്ച് പബ്ലിക് പ്രോസിക്യൂഷന്‍. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ബോധവത്കരണ പോസ്റ്റിലാണ് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ ഇക്കാര്യം ഓര്‍മ്മപ്പെടുത്തിയത്.
ഏതെങ്കിലും രീതിയിലുള്ള മന്തവാദ, ആഭിചാര കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുകയോ പ്രേരിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യരുതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ 2021 ലെ 31-ാം നമ്പര്‍ ഫെഡറല്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 366 ല്‍ വ്യക്തമാക്കുന്നുണ്ട്. തടവുശിക്ഷയും 50,000 ദിര്‍ഹം പിഴയുമാണ് ശിക്ഷയെന്ന് പ്രോസിക്യൂഷന്‍ കൂട്ടിച്ചേര്‍ത്തു.
Read More - വിവാഹ മോചനം നേടിയ ഭാര്യയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുഎഇയില്‍ പ്രവാസിക്ക് ശിക്ഷ
വാട്സ്ആപ് ഗ്രൂപ്പ് വഴി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചയാളിന് പിഴ ചുമത്തി ബഹ്റൈന്‍ കോടതി
മനാമ: ബഹ്റൈനില്‍ വാട്സ്ആപ് ഗ്രൂപ്പ് വഴി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചയാളിന് പിഴ ചുമത്തി. ബഹ്റൈന്‍ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്കെതിരായ വ്യാജ വാര്‍ത്ത ഒരു വാട്സ്ആപ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചതിന് 800 ബഹ്റൈനി ദിനാറാണ് (1.74 ലക്ഷം ഇന്ത്യന്‍ രൂപ) കോടതി പിഴ ചുമത്തിയത്.
വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ തന്റെ അടുപ്പക്കാര്‍ക്ക് ജോലി നല്‍കുന്നുവെന്നായിരുന്നു പ്രചരിപ്പിച്ചത്. എന്നാല്‍ ആരാപണം തെളിയിക്കാനാവശ്യമായ ഒരു തെളിവും ഇത് ചെയ്തയാളുടെ കൈവശമില്ലായിരുന്നുവെന്ന് പരാതിക്കാരന്റെ അഭിഭാഷകന്‍ ഡോ. മുഹമ്മദ് അല്‍ കുഹെജി പറഞ്ഞു. തന്നെക്കുറിച്ച് ഇത്തരമൊരു വാര്‍ത്ത പ്രചരിക്കുന്നത് അറിഞ്ഞ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പരാതി നല്‍കുകയായിരുന്നു.
Read More - വധശിക്ഷ വിധിക്കപ്പെട്ട് 16 വർഷമായി ജയിലിൽ കഴിയുന്ന പ്രവാസിയുടെ മോചനത്തിന് 33 കോടി സ്വരൂപിക്കാൻ പ്രവാസി സമൂഹം
ഗുരുതരമായ ഇത്തരമൊരു ആരോപണം പരാതിക്കാരന് ഉപദ്രവമുണ്ടാക്കിയെന്ന് നിരീക്ഷിച്ച കോടതി, വാട്സ്ആപ് ഗ്രൂപ്പില്‍ വാര്‍ത്ത പോസ്റ്റ് ചെയ്‍തയാള്‍ 800 ബഹ്റൈനി ദിനാര്‍ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കണമെന്നും ഒപ്പം കേസിന്റെ നടപടിക്രമങ്ങള്‍ക്ക് ചെലവായ തുക കൂടി വഹിക്കണമെന്നും വിധിക്കുകയായിരുന്നു.
