മസ്‌കറ്റ്: ഒമാനില്‍ സുപ്രീം കമ്മറ്റിയുടെ കൊവിഡ് മുന്‍കരുതല്‍, പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 12 പേര്‍ക്ക് വിവിധ ഗവര്‍ണറേറ്റുകളിലെ പ്രാഥമിക കോടതികള്‍ തടവുശിക്ഷയും പിഴയും വിധിച്ചു. ഹോം ക്വാറന്റീന്‍ ലംഘനം, കൂട്ടംചേരല്‍, രാത്രി സഞ്ചാര വിലക്ക് ലംഘനം എന്നിവയ്ക്കാണ് ഇവര്‍ക്ക് ശിക്ഷ വിധിച്ചത്. ശിക്ഷ ലഭിച്ചവരുടെ ചിത്രങ്ങള്‍ പബ്ലിക് പ്രോസിക്യൂഷന്‍ പ്രസിദ്ധീകരിച്ചു.

പ്രവാസി മലയാളിക്ക് ഹോം ക്വാറന്റീന്‍ ലംഘിച്ചതിനാണ് ഒരു മാസം തടവും 100 റിയാല്‍ പിഴയും ശിക്ഷ വിധിച്ചത്. മസ്‌കറ്റ്, ദാഖിലിയ, വടക്കന്‍ ബാത്തിന, തെക്കന്‍ ശര്‍ഖിയ എന്നീ ഗവര്‍ണറേറ്റുകളിലെ പ്രാഥമിക കോടതികളാണ് ശിക്ഷ വിധിച്ചതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. രാത്രി സഞ്ചാര നിയന്ത്രണം ലഘിച്ച സ്വദേശിക്ക് മൂന്നുമാസം തടവുശിക്ഷ വിധിച്ചു. ശിക്ഷ ലഭിച്ചവരില്‍ എട്ടുപേര്‍ വിദേശികളാണ്.