ദുബൈ: യുഎഇ ആസ്ഥാനമായുള്ള നിക്ഷേപ കമ്പനിയായ ജലീല്‍ ഹോള്‍ഡിംഗ്‌സ് വിതരണം ഡിജിറ്റലൈസ് ചെയ്യുന്നതിന് മുന്‍നിര ടെക്‌നോളജി കമ്പനിയായ സോഫ്റ്റ് ലാന്‍ഡ് ഇന്ത്യയുമായി സഹകരിക്കും. സെയില്‍സ് ഫോഴ്‌സ് ഓട്ടോമേഷന്‍ പ്രോഗ്രാമാണ് 180 കോടി ദിര്‍ഹം വിറ്റുവരവുള്ള മൊത്ത വിതരണ സ്ഥാപനമായ  ജലീല്‍ ഹോള്‍ഡിംഗ്‌സ് മൊത്ത വിതരണ ശൃംഖല നടപ്പാക്കുന്നത്. ഇതോടെ ഉല്‍പ്പന്നങ്ങളുടെ വിതരണ സംവിധാനം ജലീല്‍ ഹോള്‍ഡിങ് സമ്പൂര്‍ണ്ണമായി സാങ്കേതികവല്‍ക്കരിച്ചു.

 ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് മൊബൈല്‍ അപ്ലിക്കേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് റീറ്റെയ്ല്‍ സാങ്കേതിക രംഗത്തെ വിദഗ്ധരായ സോഫ്റ്റ് ലാന്‍ഡ് ഇത് നടപ്പാക്കുന്നതെന്ന് ജലീല്‍ ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ സമീര്‍ കെ മുഹമ്മദ് പറഞ്ഞു. ഇത്തരത്തില്‍  മേഖലയില്‍  ആദ്യത്തെ മൊത്തവ്യാപാര സ്ഥാപനമാണ്  ജലീല്‍ ഹോള്‍ഡിങ്സ്.  ഇതോടെ, ദിനേനയുള്ള വിതരണ സംവിധാനം കമ്പനിയുടെ കേന്ദ്രീകൃത നിയന്ത്രണത്തില്‍ വരികയും, ഉപഭോക്താക്കള്‍ക്കു കൂടുതല്‍  മികച്ച സേവനം ഉറപ്പാക്കുകയും ചെയ്യാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 യുഎഇയിലുടനീളം പഴങ്ങള്‍, പച്ചക്കറികള്‍, ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ 30,000 ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്ന  മൊത്ത വിതരണ സ്ഥാപനമാണ് ജലീല്‍ ഹോള്‍ഡിംഗ്‌സ്. ജലീല്‍ ക്യാഷ് & കാരി, ജലീല്‍ ഡിസ്ട്രിബ്യൂഷന്‍, ജെ-മാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റ്, ജലീല്‍ ഫുഡ് സര്‍വീസ്, ജലീല്‍ ഫ്രഷ് പ്രൊഡ്യൂസ്, ജലീല്‍ ഫ്രൂട്ട് & വെജിറ്റബിള്‍സ്, അല്‍ ജലീബ് ട്രേഡിംഗ്, ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സ് മെന, ബി & ജെ ട്രേഡിംഗ്, ഓര്‍ബെക്‌സ് ജനറല്‍ ട്രേഡിംഗ്, ജലീല്‍ സ്ട്രാറ്റക്‌സ് എന്നീ സ്ഥാപനങ്ങളുണ്ട്.

 സെയില്‍സ് വിഭാഗത്തിന്റെ ഫീല്‍ഡ് പ്രവര്‍ത്തനങ്ങളുടെ കാഴ്ചപ്പാട് നവീകരിക്കാനും  സമയബന്ധിതമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് അവര്‍ക്ക് പ്രസക്തമായ ഡാറ്റ നല്‍കാനും ജലീല്‍ ഹോള്‍ഡിംഗ്‌സിനെ പ്രാപ്തമാക്കുന്നതില്‍ അഭിമാനിക്കുന്നുവെന്ന് സോഫ്റ്റ് ലാന്‍ഡ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. വിനോദ് പറഞ്ഞു. മൊത്തവ്യാപാര വിതരണത്തിലെ ബി 2 ബി വില്‍പ്പനയെ കാര്യക്ഷമമാക്കുകയും ടീം തലത്തില്‍ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും സഹകരണം ഗുണം ചെയ്യുമെന്ന് ജലീല്‍ ഹോള്‍ഡിംഗ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുള്‍ ഗഫൂര്‍ കെ മുഹമ്മദ് പറഞ്ഞു.

യുഎഇലുടനീളം ഗ്രോസറികള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, കണ്‍വീനെയ്ന്‍സ് സ്റ്റോറുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, കഫത്തേരിയകള്‍, കാറ്ററിംഗ് സ്ഥാപനങ്ങള്‍ എന്നീ മേഖലകളിലാണ് ജലീല്‍ ഹോള്‍ഡിങ്  മൊത്ത വിതരണ ശൃംഖല പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ജലീല്‍ ഹോള്‍ഡിംഗ്‌സ് അവീര്‍ മാര്‍ക്കറ്റ് ആസ്ഥാനമായിരുന്ന കമ്പനിയുടെ ഹെഡ്ക്വാര്‍ട്ടേഴ്സ് അല്‍ മജാന്‍ ഭാഗത്തു എം.വി.കെ സെന്‍ട്രല്‍ എന്ന ശാന്തം കെട്ടിട സമുച്ചയത്തിലേക്ക് മാറിയത്.

(ചിത്രം- പ്രോജക്ട് നടപ്പിലാക്കിയതിന് ശേഷമുള്ള ചടങ്ങില്‍ പങ്കെടുത്ത് ജലീല്‍ ഹോള്‍ഡിങ്സ് മാനേജിങ് ഡയറക്ടര്‍ സമീര്‍ കെ മുഹമ്മദും സോഫ്റ്റ്ലാന്‍ഡ് ഇന്ത്യ എക്സിക്യൂട്ടിവ് ഡയറക്ടര്‍ കെ വിനോദും.)