ഡ്രീം ബ്രാന്‍ഡ് ആയിരുന്ന എമിറേറ്റ്സ് ഫസ്റ്റിന് രൂപം നല്‍കുന്നത് 2017ലായിരുന്നു. അല്‍ ഖുസൈസില്‍ അല്‍ ഹിലാല്‍ ബാങ്ക് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള 700 ചതുരശ്ര അടി മുറിയിലായിരുന്നു ആദ്യ ഓഫീസ്. അഞ്ച് ജീവനക്കാരും 75000 ദിര്‍ഹത്തിന്റെ മൂലധനവുമായിരുന്നു അന്നുണ്ടായിരുന്നത്. 

ദുബൈ: യുഎഇയില്‍ ബിസിനസ് സെറ്റപ്പ്, ഇന്‍വെസ്റ്റ്മെന്റ് അഡ്വൈസറി എന്ന പുതിയൊരു മേഖലയുടെ സാധ്യതകള്‍ കഠിനാദ്ധ്വാനത്തിലൂടെ കണ്ടെത്തി വിജയം കൊയ്‍ത മലയാളിയാണ് ജമാദ് ഉസ്‍മാന്‍. ചെറിയ നിലയില്‍ തുടങ്ങി സ്ഥിരോത്സാഹത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും കുറഞ്ഞ കാലം കൊണ്ടുതന്നെ യുഎഇയില്‍ ഉന്നത നിലയിലെത്തിയ വ്യക്തിയാണ് അദ്ദേഹം. ഒരു ജ്വല്ലറി സെയില്‍സ്‍മാനായി ജോലി തുടങ്ങിയ ജമാദ് ഇന്ന് ജീവിതാനുഭവം കൊണ്ടും ബിസിനസ് ബന്ധങ്ങള്‍ കൊണ്ടും യുഎഇയിലെ ഏറ്റവും അറിയിപ്പെടുന്ന ബിസിനസുകാരില്‍ ഒരാളാണ്.

കോഴിക്കോട് നഗരത്തിനടുത്ത് കുറ്റിച്ചിറയില്‍ ജനിച്ചുവളര്‍ന്ന അദ്ദേഹം ഒരു ഇടത്തരം കുടുംബത്തിലെ അംഗമായിരുന്നു. ചെറുപ്രായത്തില്‍ തന്നെ കുടുംബത്തിന്റെ ബാധ്യതകള്‍ കൂടി ചുമലില്‍ വഹിക്കേണ്ട അവസ്ഥ വന്നതോടെ പഠനത്തിനൊപ്പം ജോലിയും ചെയ്‍തു. പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ മാളിയേക്കല്‍ ജ്വല്ലറിയില്‍ സെയില്‍സ്‍മാനായിട്ടായിരുന്നു ആദ്യ ജോലി. ഒരു വര്‍ഷത്തിനകം തന്നെ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിന്റെ സെയില്‍സ് എക്സിക്യൂട്ടീവായി ബംഗളുരുവിലേക്ക് സ്ഥലം മാറി. സെയില്‍സ് രംഗത്ത് മികവ് തെളിയിക്കാനും ഒപ്പം ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ പ്രാവീണ്യം നേടാനും ബംഗളുരുവിലെ ജീവിതം കൊണ്ട് സാധിച്ചു. ഒരു സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്തതാണ് അവിചാരിതമായി ദുബൈയിലേക്കുള്ള വഴിതെളിച്ചത്. പിന്നീട് അജ്‍മാനിലെ വെല്‍ഫിറ്റ് എന്ന കാര്‍ സീറ്റ് നിര്‍മാണ കമ്പനിയില്‍ ബിസിനസ് ഡെവലപ്‍മെന്റ് എക്സിക്യൂട്ടീവായി ജോലി ചെയ്‍തു. ഈ ജോലിയിലൂടെ നിരവധി അറബികളുമായി ബന്ധമുണ്ടാക്കാക്കാനും യുഎഇയിലെ ബിസിനസ് സാധ്യതകള്‍ മനസിലാക്കാനും അദ്ദേഹത്തിന് സാധിച്ചു. പിന്നീട് 2016ല്‍ അദ്ദേഹം ആ കമ്പനിയും വിട്ടു.

ഡ്രീം ബ്രാന്‍ഡ് ആയിരുന്ന എമിറേറ്റ്സ് ഫസ്റ്റിന് രൂപം നല്‍കുന്നത് 2017ലായിരുന്നു. അല്‍ ഖുസൈസില്‍ അല്‍ ഹിലാല്‍ ബാങ്ക് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള 700 ചതുരശ്ര അടി മുറിയിലായിരുന്നു ആദ്യ ഓഫീസ്. അഞ്ച് ജീവനക്കാരും 75000 ദിര്‍ഹത്തിന്റെ മൂലധനവുമായിരുന്നു അന്നുണ്ടായിരുന്നത്. അന്ന് വരെയുണ്ടായിരുന്ന ടൈപ്പിങ് സെന്റര്‍ ബിസിനസ് മോഡലുകളില്‍ വിപ്ലവകരമായൊരു മാറ്റമാണ് എമിറേറ്റ്സ് ഫസ്റ്റ് കൊണ്ടുവന്നത്. ബ്രാന്‍ഡിങിന്റെയും മാര്‍ക്കറ്റിങിന്റെയും സാധ്യതകള്‍ എമിറേറ്റ്സ് ഫസ്റ്റ് തുറന്നു. വലിയ മാറ്റങ്ങള്‍ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

അഞ്ച് വര്‍ഷം കൊണ്ട് കമ്പനിയ്‍ക്കുണ്ടായ വളര്‍ച്ച വളരെ വരുതായിരുന്നു. ഇന്ന് യുഎഇയിലെ ഏറ്റവും മികച്ച ബിസിനസ് സെറ്റപ്പ് ആന്റ് ഇന്‍വെസ്റ്റ്മെന്റ് അഡ്വൈസറി സേവന ദാതാവാണ് എമിറേറ്റ്സ് ഫസ്റ്റ്. ബിസിനസ്‍ റിലേഷന്‍ഷിപ്പ്, വിസ സേവനങ്ങള്‍, വിര്‍ച്വല്‍ ഓഫീസുകള്‍, ദുബൈ ഡിപ്പാര്‍ട്ട്മെന്റ് അപ്രൂവല്‍ സര്‍വീസുകള്‍, കോര്‍പറേറ്റ് ഡോക്യുമെന്റേഷന്‍ എന്നിങ്ങനെ നിരവധി സേവനങ്ങള്‍ കുറഞ്ഞ പണച്ചിലവില്‍ എമിറേറ്റ്സ് ഫസ്റ്റ് വാഗ്ദാനം ചെയ്യുന്നു.

കമ്പനി സ്ഥാപിക്കുന്നതിനുള്ള സേവനങ്ങള്‍ക്ക് പുറമെ, മുനിസിപ്പാലിറ്റി, റിറ, സിവില്‍‌ ഡിഫന്‍സ്, സെറ അപ്രൂവല്‍, നാഷണല്‍ മീഡിയ കൌണ്‍സില്‍ അപ്രൂവല്‍ എന്നിങ്ങനെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ അംഗീകാരം നേടിക്കൊടുക്കുന്ന സേവനങ്ങളും ലഭ്യമാണ്. വിര്‍ച്വല്‍ ഓഫീസോടുകൂടിയ ഇന്‍സ്റ്റന്റ് ട്രേഡ് ലൈസന്‍സ്, പി.ആര്‍.ഒ സര്‍വീസസ്, ടാക്സ് ആന്റ് ലീഗല്‍ അഡ്വൈസറി സര്‍വീസസ്, വിസ ആന്റ് ലൈസന്‍സ് റിന്യൂവല്‍, ഐ.എസ്.ഒ രജിസ്‍ട്രേഷന്‍, ട്രേഡ്‍മാര്‍ക്ക് ആന്റ് അറ്റസ്റ്റേഷന്‍ സേവനങ്ങള്‍, ദുബൈയിലെ വിവിധ റെഗുലേറ്ററി അതോരിറ്റികളില്‍ നിന്ന് ആവശ്യമായ അനുമതികള്‍ ലഭ്യമാക്കല്‍ എന്നിങ്ങനെയുള്ള നിരവധി സേവനങ്ങളും എമിറേറ്റ്സ് ഫസ്റ്റ് നല്‍കിവരുന്നു.

സ്‍ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പുകള്‍ക്ക് രൂപം നല്‍കിയും ഉപഭോക്തൃ കേന്ദ്രീകൃമായ സമീപനം സ്വീകരിച്ചും നിയമപരമായ എല്ലാ നിബന്ധനകളും ചട്ടങ്ങളും പാലിച്ചും പടിപടിയായി തന്റെ സ്ഥാപനത്തെ ജമാദ് ഉസ്‍മാന്‍ ഉയരങ്ങളിലെത്തിച്ചു. ഇന്ന് 26 മില്യന്‍ ഡോളറിന്റെ മൂല്യമുള്ള കമ്പനിയില്‍ 85 ജീവനക്കാരുണ്ട്. 3500ലേറെ സ്ഥാപനങ്ങളാണ് എമിറേറ്റ്സ് ഫസ്റ്റിന്റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. ആറ് ശാഖകളിലായാണ് ഇപ്പോള്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. ഇ-ഫസ്റ്റ് ഗ്ലോബലിന്റെ രണ്ട് ശാഖകള്‍ കൂടി ഉള്‍പ്പെടെയാണിത്. 

2023ഓടെ കമ്പനിയുടെ മൂല്യം 50 മില്യന്‍ ഡോളറാക്കി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്ന എമിറേറ്റ്സ് ഫസ്റ്റ് 30 മില്യന്‍ ദിര്‍ഹത്തിന്റെ വിറ്റുവരവും പ്രതീക്ഷിക്കുന്നു. യുഎഇക്ക് പുറമെ കാനഡ, ഫ്ലോറിഡ, ഇന്ത്യ എന്നിവിടങ്ങളിലേക്കും അടുത്തിടെ യു.കെയിലും പ്രവര്‍ത്തനം തുടങ്ങിയതിലൂടെ എമിറേറ്റ്സ് ഫസ്റ്റ് ഇപ്പോള്‍ ഒരു അന്താരാഷ്‍ട്ര ബ്രാന്‍ഡായി മാറുകയും ചെയ്‍തു. സ്വന്തം അഭിരുചിക്ക് പിന്നാലെ കുതിച്ച് കഠിനാദ്ധ്വാനത്തിലൂടെ വിജയം കൊയ്‍ത നിക്ഷേപകന്റെ നേര്‍ചിത്രമാണ് ഇന്ന് ജമാദ് ഉസ്‍മാനിലൂടെ നമുക്ക് കാണാനാവുന്നത്.